You are Here : Home / USA News

മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, December 17, 2016 08:29 hrs UTC

ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ രണ്ടാം ഷോറൂം ന്യൂയോര്‍ക്കില്‍ തുറന്നു,

മലയാളികളുടെ ആഭരണഷോപ്പിങ്ങിന് ഇനി പുത്തന്‍ മാനം

 

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് ക്രിസ്മസ് നവവത്സര സമ്മാനമായി ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ആഭരണങ്ങളുടെ സ്വപ്‌നലോകത്തെ കാഴ്ചകള്‍ കാണാന്‍ സമൂഹത്തിലെ എല്ലാ ശ്രേണികളില്‍ നിന്നുമുള്ളവര്‍ കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും എത്തിയിരുന്നു. എഡിസണ്‍ ടൗണ്‍ഷിപ്പിലെ ഓക്ട്രീ റോഡിലുള്ള സ്ട്രിപ്പ് മാളിലാണ് മലയാളികള്‍ക്ക് അഭിമാനകരമായ വിധത്തില്‍ ജോയ് ആലൂക്കാസ് ഷോറൂം തുറന്നിരിക്കുന്നത്. ഇന്ത്യന്‍ സ്ട്രീറ്റാണെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി ടച്ചുള്ള ഷോറും ഇവിടെ ആരംഭിച്ചിരിക്കുന്നത്. മലയാളികള്‍ ഏറെ സന്ദര്‍ശിക്കുന്ന ബിഗ് സിനിമയോടു ചേര്‍ന്നാണ് ജോയ് ആലൂക്കാസിന്റെ ആഭരണലോകം വിസ്മയമൊരുക്കുന്നത്. എഡിസണ്‍ ടൗണ്‍ഷിപ്പ് മേയര്‍ തോമസ് ലാംകി നാടമുറിച്ച് ഷോറും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

 

തുടര്‍ന്ന് തോമസ് ലാങ്കി, മിഡില്‍സെക്‌സ് കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ പുളിമീന, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ജോയ് ആലൂക്കാസ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡയറക്ടറും ജോയ് ആലൂക്കാസിന്റെ മരുമകനുമായ ആന്റണി ജോസ്, എഡിസണ്‍ കൗണ്‍സില്‍മാന്‍ അജയ് പാട്ടീല്‍, ജിബി തോമസ്, ഫ്രാന്‍സി. പി. വര്‍ഗീസ് എന്നിവര്‍ തിരി കൊളുത്തി. ആന്റണി ജോസ് ജോയ് ആലൂക്കാസിന്റെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് ആമുഖപ്രസംഗം നടത്തി. എഡിസണിലേക്ക് ജോയ് ആലൂക്കാസിനെ സ്വാഗതം ചെയ്ത തോമസ് ലാങ്കി ടൗണ്‍ഷിപ്പിനു നേട്ടമായേക്കാവുന്ന സാമ്പത്തിക-തൊഴില്‍-നികുതി അഭിവൃദ്ധിയെക്കുറിച്ച് സൂചിപ്പിച്ചു. 'മണി മാഗസിന്റെ' കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മികച്ച നിലയില്‍ ജീവിക്കാന്‍ കഴിയുന്ന പത്തൊമ്പതാമത് ടൗണ്‍ഷിപ്പാണ് എഡിസണ്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഷോറും ആശീര്‍വാദത്തിനായി ചിക്കാഗോയില്‍ നിന്നെത്തിയ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടും ആശംസ നേര്‍ന്നു. ക്രിസ്മസ് കാലത്ത് യേശുക്രിസ്തുവിന് കാഴ്ചദ്രവ്യമായി അര്‍പ്പിച്ച മൂന്നു സാധനങ്ങളിലൊന്ന് സ്വര്‍ണ്ണമായിരുന്നുവെന്നും ഈ ക്രിസ്മസ് കാലത്ത് അത്തരത്തിലൊരു സമ്മാനമാണ് അമേരിക്കന്‍ മലയാളികള്‍ക്കായി ജോയി ആലൂക്കാസ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയ് ആലൂക്കാസ് യുഎസ് ഓപ്പറേഷന്‍ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് പ്രതികൂല കാലാവസ്ഥയിലും ചടങ്ങിനെത്തിയവര്‍ക്ക് നന്ദി രേഖപ്പെടുത്തി. അമേരിക്കയില്‍ നടക്കുന്ന വിവാഹം തുടങ്ങി മറ്റെല്ലാ ആഘോഷങ്ങള്‍ക്കും വേണ്ടി സമയവും, പണവും, മാനസിക സമ്മര്‍ദ്ദവുമെടുത്ത് ഇന്ത്യയില്‍ പോയി സ്വര്‍ണ്ണവും ഡയമണ്ട്‌സും വാങ്ങി മടങ്ങുക എന്ന ഭഗീരഥപ്രയത്‌നത്തിനു ജോയ് ആലൂക്കാസിന്റെ വരവോടെ അറുതി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെയും ജോയ് ആലൂക്കാസിന്റെ 121-ാമത്തെയും ഷോറൂമാണ് എഡിസണിലേത്.

 

 

മിഡില്‍സെക്‌സ് കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ ജോണ്‍ പുളിമീന ലോകോത്തര ജ്യൂവലറി ബ്രാന്‍ഡായ ജോയ് ആലൂക്കാസിനെ എഡിസണിലേക്ക് സ്വാഗതം ചെയ്യുന്നതായി ആശംസ പ്രസംഗത്തില്‍ അറിയിച്ചു. യുഎസ് ഓപ്പറേഷന്‍സ് മാനേജര്‍ ഫ്രാന്‍സി. പി. വര്‍ഗീസ് ചടങ്ങില്‍ കൃതജ്ഞത അര്‍പ്പിച്ചു. കെവിന്‍ ജോര്‍ജ് പ്രോഗ്രാം എംസിയായിരുന്നു. ഡയമണ്ട്‌സിന്റെ ആദ്യവില്‍പ്പന ബിസിനസ്സ് പ്രമുഖനായ ദിലീപ് വര്‍ഗീസും ഭാര്യ കുഞ്ഞുമോള്‍ വര്‍ഗീസും സ്വര്‍ണ്ണാഭരണത്തിന്റെ ആദ്യവില്‍പ്പന അനിയന്‍ ജോര്‍ജും ഭാര്യ സിസി ജോര്‍ജും ചേര്‍ന്നു നിര്‍വ്വഹിച്ചു. ഫൊക്കാന വിമണ്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, പ്രവാസി ചാനല്‍ എംഡി സുനില്‍ ട്രൈസ്റ്റാര്‍,ജെ.എഫ് എ യുടെ മുന്നണി പോരാളി അനില്‍ പുത്തന്‍ചിറ , ദേവസ്സി പാലാട്ടി മധു കൊട്ടാരക്കര, തോമസ് മൊട്ടക്കല്‍, ജെയ്ന്‍ ജേക്കബ്, സജിനി സക്കറിയ, മലയാളം വാര്‍ത്ത ചീഫ് എഡിറ്റര്‍ എബ്രഹാം മാത്യു, മിത്രാസ് രാജന്‍, ആനി ലിബു, അലക്‌സ് ചിലന്‍പിത്തുശ്ശേരില്‍, ജയ്‌സണ്‍ അലക്‌സ്, അലക്‌സ് മാത്യു, ജോസ് ഏബ്രഹാം, സജി പോള്‍, തങ്കമണി അരവിന്ദ്, ജയിംസ് മുക്കാടന്‍, ജോസഫ് ഇടിക്കുള, സ്വപ്ന രാജേഷ് തുടങ്ങി ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇ-മലയാളി, കേരള എക്‌സ്പ്രസ്, പ്രവാസി ചാനല്‍, ഏഷ്യാനെറ്റ്, കൈരളി, ടിവി ഏഷ്യ, ടിവി ഫൈവ്, എന്‍ടിവി തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജോയ് ആലൂക്കാസിന് പതിനൊന്നു രാജ്യങ്ങളിലായി സ്വന്തമായുള്ളത് 121 റീട്ടെയ്ല്‍ ജ്യൂവലറികള്‍. എണ്ണായിരത്തോളം ജീവനക്കാര്‍. ഇന്ന് ആകെ ആസ്തി 1.7 മില്യണ്‍ ഡോളര്‍. സ്വര്‍ണ്ണവ്യാപാരത്തിനു പുറമേ, ഫോറെക്‌സ്, കണ്‍സ്ട്രക്ഷന്‍, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, ഹെലികോപ്ടര്‍ സര്‍വ്വീസ്, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്ക്‌സ്, മാള്‍സ് ആന്‍ഡ് റിയല്‍റ്റി തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിസാന്നിധ്യമായിരിക്കുന്ന ജോയ് ആലൂക്കാസ് ഗ്രൂപ്പ് അമേരിക്കയിലേക്കും പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുകയാണ്. ഒരു മാസം മുന്‍പാണ് ഹ്യൂസ്റ്റണില്‍ അമേരിക്കയിലെ ആദ്യത്തെ ഷോറൂം തുറന്നത്. ഇന്ത്യയ്ക്ക് പുറമേ യുഎഇ, സിംഗപ്പൂര്‍, യുകെ, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, സൗദി, മലേഷ്യ എന്നിവിടങ്ങളിലായി ബിസിനസ്സ് സാമ്രാജ്യം വിപുലപ്പെടുത്തിയിരിക്കുന്ന ജോയ് ആലൂക്കാസ് സ്വര്‍ണവ്യാപാര മേഖലയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ്.

 

 

യുഎസിലെ ടെക്സ്സസിനു പുറമേ ന്യൂയോര്‍ക്ക്/ ന്യൂജേഴ്‌സി മേഖലയിലും തങ്ങളുടെ ജ്യൂവലറി സാന്നിധ്യം ഉയര്‍ത്തിക്കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജോയ് ആലൂക്കാസ് എന്ന തൃശൂര്‍കാരനാണ് ബ്രാന്‍ഡിന്റെ ചെയര്‍മാനും സിഇഒ-യും. 1956-ല്‍ പാരമ്പര്യമായി പിതാവ് തുടങ്ങിയ ജ്യൂവലറി മേഖലയിലേക്ക് കടന്ന ജോയ് ആലൂക്കാസ് മിഡില്‍ ഈസ്റ്റില്‍ 1987-ലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. യുഎഇ-യിലെ അബുദാബിയില്‍ ആരംഭിച്ച ജ്യൂവലറി പിന്നീട് ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ച് ഗള്‍ഫ് മേഖലയില്‍ വളര്‍ന്നത് വളരെപെട്ടെന്നായിരുന്നു. കേരളത്തില്‍ ഒമ്പത് ഔട്ട്‌ലെറ്റുകള്‍ തുറന്ന ജോയ് ആലൂക്കാസിന് ഇന്നു ജോളി സില്‍ക്ക്‌സ് എന്ന പേരില്‍ വസ്ത്രവ്യാപാരവും സ്വന്തമായി മാള്‍ ഓഫ് ജോയ് എന്ന പേരില്‍ ഹൈപ്പര്‍ മാളുമുണ്ട്. ഫോര്‍ബ്‌സ് ഏഷ്യ മാഗസിന്‍ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും ധനികരായ നൂറു പേര്‍ക്കിടയില്‍ ജോയ് ആലൂക്കാസിന്റെ പേരും തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഡീ ബീഴ്‌സ് എന്ന ഡയമണ്ട് ഗ്രൂപ്പുമായും സഹകരിച്ച് തങ്ങളുടെ ആഭരണശ്രേണി വളര്‍ത്തുന്ന ഗ്രൂപ്പിന് നിരവധി ബ്രാന്‍ഡുകള്‍ വില്‍പ്പനയ്‌ക്കൊരുക്കിയിരിക്കുന്നു. 2010, 2011 വര്‍ഷങ്ങളില്‍ യുഎഇയിലെ സൂപ്പര്‍ ബ്രാന്‍ഡ് ആയി തുടര്‍ച്ചയായി മാറിയ ജോയ് ആലൂക്കാസ് പുതിയ വര്‍ഷത്തില്‍ അമേരിക്കയില്‍ ഷോറൂമുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഷിക്കാഗൊയിലെ ഷോറൂം 2017 ജനുവരി 27-നു തുറക്കുമെന്നു അമേരിക്കന്‍ ഓപ്പറേഷന്‍സിന്റെ മേധാവി ഫ്രാന്‍സി.പി. വര്‍ഗീസ് പറഞ്ഞു. എത്തിനിക്ക്, സ്‌പെഷ്യല്‍ ഒക്കേഷന്‍ ജ്യൂവലറി, കണ്ടംപററി ജ്യൂവലറി എന്നിവയുടെ വിപുലമായ ശ്രേണിയാണ് അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ജ്യൂവലറി ഷാപ്പിങ് ഒരു പുത്തന്‍ അനുഭവമാക്കാന്‍ വേണ്ടി ജോയ് ആലൂക്കാസിന്റെ ഷോറും സന്ദര്‍ശിക്കാന്‍ എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്നു ഫ്രാന്‍സി.പി. വര്‍ഗീസ് അറിയിച്ചു.

 

 

പതിനാറു ജീവനക്കാരുമായാണ് എഡിസണ്‍ ഷോറും പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് പാര്‍ക്കിങ്, ഹൈവേ സാമീപ്യം എന്നിവയെല്ലാം ചേര്‍ന്ന സൗകര്യങ്ങള്‍ ഷോറൂമിനു മുതല്‍ക്കൂട്ടാവുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടികട്ട്, പെന്‍സില്‍വേനിയ, വെര്‍ജീനിയ, ഡെലവേര്‍, മാസച്യുസെറ്റ്‌സ് എന്നിവിടങ്ങളിലെ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ഷോറൂം. ചലച്ചിത്ര താരങ്ങളായ ഹൃത്വിക് റോഷന്‍, മാധവന്‍, അല്ലു അര്‍ജുന്‍, ജയറാം, സുധീപ് എന്നിവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി എത്തിച്ച ജോയ് ആലൂക്കാസ് 2017-ല്‍ ആഗോളതലത്തില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി നിരവധി നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. Joyalukkas US Holdings Inc. 1665 Oak Tree Rd, Edison, New Jersey 008816, USA.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.