You are Here : Home / USA News

ജയലളിത തമിഴകത്തിന്റെ ധീരയായ അമ്മ

Text Size  

Story Dated: Monday, December 19, 2016 01:09 hrs UTC

തമിഴ്നാട് മുൻ മുഖ്യ മന്ത്രി ഡോക്റ്റർ ജയലളിത തമിഴകത്തിന്റെ ധീരയായ അമ്മ: ഡോ. എ. വി. അനൂപ്.

 

ന്യൂ യോർക്ക് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ പ്രത്യേകമായി വിളിച്ചു കൂട്ടിയ ദേശീയതലത്തിലുളള കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗില്‍ "തമിഴ്നാട് മുൻ മുഖ്യ മന്ത്രി ഡോക്റ്റർ ജയലളിത ധീര യായ തമിഴകത്തിന്റെ അമ്മയും മലയാളികൾക്ക് പ്രിയപ്പെട്ട തമിഴ്നാട്ടിലെ നേതാവും ആയിരുന്നു" എന്ന് ഊന്നി പറഞ്ഞു. വേൾഡ് മലയാളീ കൌൺസിൽ ചെന്നൈ പ്രൊവിൻസിന്റെ ഫൗണ്ടർ നേതാക്കളിൽ ഒരാൾ എന്ന നിലയിലും തമിഴ് നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരാൾ എന്ന നില യിലും ഗ്ലോബൽ പ്രസിഡന്റിന്റെ അഭിപ്രായത്തിനു അനുകൂലി ച്ചുകൊണ്ട് അമേരിക്കറീജിയൻ ഒരു അനുശോചന പ്രമേയത്തിലൂടെ തമിഴ് നാട് മുൻ മുഖ്യ മന്ത്രി യുടെ നിര്യാണത്തിൽ തങ്ങളുടെ അനുസ്മരണം അന്വർഥമാക്കി. അമേരിക്ക റീജിയൻ പേസിഡന്റ്‌ ശ്രീ. പി.സി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ റീജിയൻ വൈസ് പ്രസിഡന്റ് ടോം വിരിപ്പൻ അനുശോചന പ്രേമേയം അവതരിപ്പിച്ചു.

 

 

 

ജയലളിതയുടെ ഭരണകാലത്തു തമിഴകം അഭിവൃത്തി [ര[പ്രാപിച്ചതായി പി.സി. പറഞ്ഞു. വർഗീസ് കയ്യാലക്കകം പിന്താങ്ങിയ പ്രേമേയത്തെ എൽദോ സെക്കന്റ് ചെയ്തു. ഏവരും ഒരേ സ്വരത്തിൽ പ്രേമേയം പാസ്സാക്കി. "ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ മുഖ്യ മന്ത്രി പദം അലങ്കരിച്ച പുരട്‌ തലൈവി യുടെ വേർപാടിൽ വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ആഴമേറിയ അനുശോചനം രേഖപ്പെടുത്തുന്നു എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകൾ ഇല്ലാത്ത സ്ത്രീ ശബ്ദം ആയിരുന്നു ഡോ. ജയലളിത" എന്നും പ്രേമേയത്തിൽ എടുത്തു പറയുന്നു. ഫോമയുടെ കൺവെൻഷൻ കൺവീനർ സണ്ണി വള്ളിക്കളം "ജയലളിത കഴിവുറ്റ ഭരണാധി കാരിയായിരുന്നു എന്നും ഇത്തരം ഒരു യോഗത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ നന്ദി വേൾഡ് മലയാളീ കൗൺസിലിനോട് നന്ദി" പറയുന്നതായും പറഞ്ഞൂ. ഡാലസിൽ നിന്നും തമിഴ് സമൂഹത്തിനെ പ്രതി നിധാനം ചെയ്തു ജയന്തിനി മരിയം പ്രസംഗിച്ചു. "തമിഴ്‍ ജനതതിയുടെ ശക്തിയും ആവേശവും പാവങ്ങളുടെ ആരാധകയും ആയിരുന്നു ജയലളിത എന്നും അമ്മയുടെ വേർപാട് തമിഴകത്തിന് തീരാ നഷ്ടം ആണ്" വരുത്തിയെതെന്നും ശ്രീമതി ജയന്തിനി പറഞ്ഞു. വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജോർജ്‌ ജെ. പനക്കൽ, റീജിയൻ വൈസ് ചെയർമാൻ വർഗീസ് കയ്യാലക്കകം, വി. പി. മാരായ ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, ടോം വിരിപ്പൻ, റീജിയൻ സെക്ക്രട്ടറി സാബു തലപ്പാല, ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ, സാബു ജോസഫ് സി.പി. എ., ഷോളി കുമ്പിളുവേലിൽ, ഡോക്ടർ എലിസബത്ത് മാമൻ, ഡോക്ടർ രുഗ്മിണി പദ്മകുറുമാർ, ജിനേഷ് തമ്പി, ന്യൂ ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് തങ്കം അരവിന്ദൻ, ഡാളസ് ഡി. എഫ്. ഡബ്ലിയു പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ, ചെയർമാൻ, ചെയർമാൻ തോമസ് ചെല്ലേത്, ട്രഷറർ ജേക്കബ്എ ബ്രഹാം, ജോയിന്റ് സെക്രട്ടറി രാജൻ മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പ്രസംഗിച്ചു.. യോഗത്തിൽ പങ്കെടുത്തവർക്ക് ടോം വിരിപ്പൻ നന്ദി പ്രകാശിപ്പിച്ചു. വാർത്ത: ജിനേഷ് തമ്പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.