You are Here : Home / USA News

തീര്‍ഥാടന വഴിയില്‍ 22 വര്‍ഷങ്ങള്‍: 74 ടൂറുകള്‍- ഗീവറുഗീസ്‌ അച്ചനിപ്പോഴും സജീവം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, December 20, 2016 01:09 hrs UTC

റോയ്‌സ്‌ സിറ്റി(ടെക്‌സസ്‌): തീര്‍ഥാടനങ്ങള്‍ക്ക്‌ വഴിയൊരുക്കി, മലയാളികള്‍ക്ക്‌ യാത്രാനുഭവങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കാട്ടിക്കൊടുത്ത ഫാ. ഗീവര്‍ഗീസ്‌ പുത്തൂര്‍ക്കുടിലില്‍ 2017 ലെ തന്റെ യാത്രാ പദ്ധതികള്‍ പ്രഖ്യാപിച്ചു. റഷ്യ, ഗ്രീസ്‌/ ടര്‍ക്കി, വിശുദ്ധനാടുകള്‍ എന്നിവിടങ്ങളിലേക്കാണ്‌ 2017 ല്‍ ഗീവറുഗീസച്ചന്‍ യാത്ര പദ്ധതിയിടുന്നത്‌. റഷ്യയിലേക്ക്‌ ഏപ്രില്‍ മാസത്തിലും ഗ്രീസ്‌/ ടര്‍ക്കി രാജ്യങ്ങളിലേക്ക്‌ സെപ്‌റ്റംബറിലും വിശുദ്ധനാടുകളിലേക്ക്‌ (ഇസ്രയേല്‍, ജോര്‍ദാന്‍, ഈജിപ്‌ത്‌, പാലസ്‌തീന്‍) ഒക്‌ടോബറിലുമാണ്‌ യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്‌. ഡാളസ്‌ ടൗണ്‍ടൗണില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തിലുള്ള പ്രശാന്ത സുന്ദരമായ റോയ്‌സ്‌ സിറ്റിയിലെ കേരള ക്രിസ്‌ത്യന്‍ അഡല്‍റ്റ്‌ഹോമിലെ തന്റെ ഓഫീസിലിരുന്ന്‌ ലേഖകനുമായി സംസാരിച്ച ഗീവറുഗീസ്‌ അച്ചന്‍, തനിക്കിനി ഒന്നല്ല അനേകം അങ്കങ്ങള്‍ക്ക്‌ ബാല്യമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ്‌ സംസാരിച്ചു തുടങ്ങിയത്‌. യാത്രകളെ സംബന്ധിക്കുന്ന പ്രസക്തഭാഗങ്ങളിലേക്ക്‌. ന്യൂജേഴ്‌സിയിലെ ന്യുവാര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര പുറപ്പെട്ട്‌ ഏപ്രില്‍ 25ന്‌ ചൊവ്വാഴ്‌ച മോസ്‌കോയില്‍ എത്തിച്ചേരുന്നു.

 

26ന്‌ മോസ്‌കോ സന്ദര്‍ശനത്തിലാണ്‌ കാഴ്‌ചകളുടെ തുടക്കം. റെഡ്‌ സ്‌ക്വയറില്‍ തുടങ്ങി ക്രംലിന്‍, കത്തീഡ്രല്‍ സ്‌ക്വയര്‍, സാര്‍ക്‌ ചക്രവര്‍ത്തിമാരുടെ ശവകുടീരങ്ങള്‍, സ്‌പാരോ ഹില്‍, ചര്‍ച്ച്‌ ഓഫ്‌ ക്രൈസ്റ്റ്‌ ദ സേവിയര്‍ , സെന്റ്‌ സോഫിയ എമ്പാങ്ക്‌മെന്റ്‌ ഓഫ്‌ ദ മോസ്‌ക്വ റിവര്‍, ദ ബോള്‍ ഷോയ്‌ സ്റ്റോണ്‍ ബ്രിഡ്‌ജ്‌ പുഷ്‌കിന്‍ മ്യൂസിയം തുടങ്ങിയവ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നു. 27ന്‌ സെര്‍ഗീവ്‌ പൊസാദിലേക്ക്‌. ട്രിനിറ്റി ആശ്രമവും മ്യൂസിയവും സന്ദര്‍ശിച്ച്‌, റഷ്യന്‍ പാനീയം നലിവ്‌കയും പലഹാരങ്ങളും ആസ്വദിച്ച്‌, റഷ്യന്‍ സംഗീതട്രൂപ്പിന്റെ മാസ്‌മരിക സംഗീതത്തില്‍ ലയിച്ച്‌ യാത്ര തുടരുന്നു. 28 ന്‌ കോലോ മെന്‍സ്‌കോ മ്യൂസിയം, ട്രെറ്റിയാക്കോവ്‌ ഗാലറി തുടങ്ങിയവ സന്ദര്‍ശിക്കുന്നു. തുടര്‍ന്ന്‌ റഷ്യയിലെ ആര്‍ട്‌ പാര്‍ക്‌ സന്ദര്‍ശനം. 30ന്‌ രാവിലെ 635 കി. മീ അകലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലേക്ക്‌ സ്‌പീഡ്‌ ട്രെയിന്‍ സപ്‌സണില്‍ യാത്ര. നാലു മണിക്കൂര്‍ കൊണ്ട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെത്തി ഹോട്ടലില്‍ ഭക്ഷണവും കഴിച്ച്‌ നെവ്‌സ്‌കി പ്രോസ്‌പെക്‌ട്‌, സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ യൂണിവേഴ്‌സിറ്റി, പീറ്റര്‍ ദ ഗ്രേറ്റ്‌ സ്‌മാരകം തുടങ്ങിയവ സന്ദര്‍ശിക്കുന്നു. നഗരത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നായ സെന്റ്‌ ഐസക്‌ കത്തീഡ്രല്‍ (1015 മീറ്റര്‍ ഉയരത്തിലുള്ള കപ്പേള), റഷ്യന്‍ മ്യൂസിയം, യുസുപോവ്‌ പാലസ്‌, പീറ്റര്‍ഹോവ്‌ പാലസ്‌ തുടങ്ങിയവയും തുടര്‍ദിനങ്ങളില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസം കാതറിന്‍ പാലസ്‌ സ്ഥിതിചെയ്യുന്ന പുഷ്‌കിനിലേക്ക്‌. തുടര്‍ന്ന്‌ പാവ്‌ലോവ്‌സ്‌ക്‌ പാലസും സന്ദര്‍ശിച്ച്‌ 11-ാം ദിനം മെയ്‌ 5ന്‌ പ്രഭാതഭക്ഷണത്തിനുശേഷം തിരികെ ജെ എഫ്‌ കെ എയര്‍പോര്‍ട്ടിലേക്ക്‌. ബ്രേക്‌ ഫാസ്റ്റും ലഞ്ചും ഡിന്നറും ഉള്‍പ്പെടെ ഹോട്ടല്‍, ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എന്‍ട്രന്‍സ്‌ ഫീ എന്നിവയെല്ലാം ഉള്‍പ്പെടെയാണ്‌ 3635 ഡോളര്‍ ടൂര്‍ ചാര്‍ജ്‌. രണ്ടാം ഘട്ടമായി നടത്തുന്ന ഗ്രീസ്‌/ ടര്‍ക്കി തീര്‍ഥാടനം സെപ്‌റ്റംബര്‍ 15ന്‌ വെള്ളിയാഴ്‌ച ജെ എഫ്‌ കെ എയര്‍പോര്‍ട്ടില്‍ നിന്ന്‌ തെസലോനിക്കയിലേക്ക്‌ വിമാനം കയറുന്നതോടെ ആരംഭിക്കുന്നു.

 

 

ശനിയാഴ്‌ച ഇസ്‌താംബുള്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ തെസലോനിക്കയിലേക്ക്‌. ബൈബിളിലെ അപ്പോസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലൂടെയാണ്‌ യാത്രകള്‍. അപ്പോസ്‌തോല പ്രവര്‍ത്തനങ്ങളില്‍ (17:1) ബിബ്ലിക്കല്‍ പരാമര്‍ശമുള്ള നിയാപൊലിസിലും ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയം ആഗിയ സോഫിയയിലും അല്‍പസമയം ചെലവിടുന്നു. തുടര്‍ന്ന്‌ ഫിലിപ്പിയിലേക്ക്‌. വി. പൗലോസിന്റെ പ്രേഷിതമണ്‌ഡലങ്ങളിലൂടെ യാത്ര. തെസലോനിക്കയില്‍ റോട്ടോണ്‍ഡ ജോര്‍ജ്‌ പള്ളിയാണ്‌ പ്രധാനമായി കാണാനുള്ളത്‌. തുടര്‍ന്ന്‌ തെസലോനിക്ക വിട്ട്‌, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജന്‍മസ്ഥലമായ മാസിഡോണിയയിലെ രാജകീയനഗരമായ പെല്ല സ്ഥിതി ചെയ്യുന്ന മലനിരകളിലേക്ക്‌. 19ന്‌ തെസലിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ബൈസന്റൈന്‍ സന്യാസിമാര്‍ ദൈവത്തെ ആരാധിച്ചിരുന്ന പാറക്കെട്ടുകളും മലയിടുക്കുകളും കണ്ട്‌ കുന്നുകളും പൈന്‍മരക്കാടുകളും അരുവികളും തടാകങ്ങളും പീഠഭൂമികളും പിന്നിടുന്നു. 20ന്‌ പര്‍ണാസസ്‌ പര്‍വതനിരകള്‍ക്കോരം ചേര്‍ന്നുള്ള അപ്പോളോ ദേവന്റെ സാങ്‌ച്വറി 21ന്‌്‌ മാര്‍സ്‌ കുന്നുകള്‍ കയറി, വിശുദ്ധ പൗലോസിന്റെ പേരില്‍ പ്രസിദ്ധമായ കിണറും സന്ദര്‍ശിച്ച്‌, അക്രോപോലിസും പാര്‍തനോണും കണ്ട്‌ ഫിലോപാപു സ്‌മാരകം സന്ദര്‍ശിച്ച്‌ ഒളിമ്പിക്‌സ്‌ സ്റ്റേഡിയത്തിലേക്ക്‌. വി. പൗലോസിന്റെ സുവിശേഷ പ്രഘോഷണത്തിലൂടെ ശ്രദ്ധേയമായ പുരാതന നഗരം കൊരിന്ത്‌, അപ്പോളോ ദേവന്റെ ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

 

 

പിന്നീട്‌ കൊരിന്ത്‌ കനാല്‍കടന്ന്‌ ഏഥന്‍സിലേക്ക്‌. 22ന്‌ പിരയൂസ്‌ തുറമുഖ നഗരത്തിലേക്ക്‌. ഇവിടെ നിന്ന്‌ കപ്പലില്‍ ഗ്രീക്ക്‌ ദ്വീപുകളിലേക്കും ടര്‍ക്കിയിലേക്കും 4 പകലും രാത്രിയും നീളുന്ന യാത്ര. തുറമുഖ സൗന്ദര്യത്തില്‍ മയങ്ങി, ദ്വീപില്‍ മേയുന്ന ആട്ടിന്‍കൂട്ടങ്ങളെ കണ്ട്‌ സൂര്യാസ്‌തമയ ഭംഗി ആസ്വദിച്ച്‌ കപ്പ ല്‍ യാത്ര ആസ്വദിക്കാം. ഈ യാത്രയിലാണ്‌ മറിയത്തിന്റെ രണ്ടാം വീടെന്ന്‌ വിശ്വസിക്കപ്പെടുന്ന എഫേസൂസിലേക്കുള്ള സന്ദര്‍ശനം. കുസദാസിയില്‍ കപ്പലിറങ്ങിയാണ്‌ ഇവിടെയെത്തുക. മറിയവും യോഹന്നാന്‍ സ്‌നാപകനും ഇവിടുത്തെ മൗണ്ട്‌ ഫൈനീറില്‍ താമസിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. 23ന്‌ പത്‌മോസ്‌ ദ്വീപിലേക്ക്‌. വി. യോഹന്നാന്റെ വെളിപാട്‌ പുസ്‌തകം എഴുതപ്പെട്ടതിവിടെയാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ക്രെറ്റെയിലേക്ക്‌, ഹെരാക്ലിയോനിലേക്ക്‌. സന്റോറിനി ദ്വീപിലേക്ക്‌. 25ന്‌, ക്രിസ്‌തീയ വിശ്വാസം ബലപ്പെടുത്തിയ മനസുമായി തിരികെ പോകാന്‍ എയര്‍പോര്‍ട്ടിലേക്ക്‌. ഗ്രീസ്‌/ടര്‍ക്കി തീര്‍ഥാടനത്തിന്‌ ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌ കോപ്പി രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം വയ്‌ക്കണം. ആകെ ചെലവ്‌ വരുന്ന 3070 ഡോളറില്‍ ആദ്യഗഡുവായ 300 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം നല്‍കണം. ഏപ്രില്‍ 1, 2017-നുള്ളില്‍ രണ്ടാമത്തെ ഗഡുവായ 1385 ഡോളര്‍ നല്‍കണം. അവസാന ഗഡുവായ 1385 ഡോളര്‍ ജൂണ്‍ 30-നുള്ളിലും നല്‍കണം.

 

 

 

ഫാ.ഗീവര്‍ഗീസ്‌ പുത്തൂര്‍ക്കുടിലിലിന്റെ പേരിലാണ്‌ ചെക്ക്‌ നല്‍കേണ്ടത്‌. ക്യാന്‍സലേഷന്‍ സംബന്ധിച്ച വിവരങ്ങള്‍; യാത്ര പുറപ്പെടുന്ന ദിവസത്തിനു മുമ്പ്‌ 121 ദിവസങ്ങള്‍ മുമ്പാണ്‌ ക്യാന്‍സലേഷനെങ്കില്‍ 350 ഡോളര്‍ തിരികെ ലഭിക്കും. 120-96 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ 1000 ഡോളറും 95-65 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ 1500 ഡോളറും ലഭിക്കും. 64 ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട്‌ സാധ്യമാകുന്നതല്ല. ഇസ്രയേല്‍ തീര്‍ഥാടനത്തിന്‌ ഒക്‌ടോബര്‍ 15ന്‌ ഞായറാഴ്‌ച കെയ്‌റോവില്‍ എത്തുന്നതോടെ തുടക്കമാകുന്നു. ഗിസ പിരമിഡ്‌ , സീനായ്‌ മല, മൗസ മലനിരകള്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്ര തുടര്‍ന്ന്‌ ടാബാ അതിര്‍ത്തിയിലേക്ക്‌. ബൈബിള്‍പരമായി ചരിത്രപ്രസിദ്ധമായ നിരവധി സ്ഥലങ്ങളിലൂടെ കടന്ന്‌ ജറീക്കോവിലേക്ക്‌. തുടര്‍ന്ന്‌ ജറുസലമിലേക്ക്‌. 20ന്‌ ഒലിവ്‌ മലയില്‍, തുടര്‍ന്ന്‌ ഗദ്‌സമന്‍ തോട്ടം സന്ദര്‍ശിച്ച്‌ സിയോന്‍ മലമുകളിലേക്ക്‌. തുടര്‍ന്ന്‌ ബദ്‌ലഹമിലേക്ക്‌, ഉയര്‍പ്പിന്‌ ശേഷം യേശു ശിഷ്യര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ പ്രശസ്‌തമായ എമ്മാവൂസിലെ നിക്കോപോലിസിലേക്ക്‌., പിന്നീട്‌ ഗലീലിയിലെ കാനായിലേക്ക്‌, യേശു വളര്‍ന്ന നസറത്തിലേക്ക്‌. രൂപാന്തരപ്പെട്ട താബോര്‍ മലയിലേക്ക്‌. 24ന്‌ ഗലീലി കടലിനരികെ യേശുവിന്റെ മലയിലെ പ്രസംഗം നടന്ന സ്ഥലത്തേക്ക്‌. ബിബ്ലിക്കല്‍ പരാമര്‍ശമുള്ള സ്ഥലങ്ങള്‍ ചുറ്റി സീസേറിയ ഫിലിപ്പി സ്ഥിതി ചെയ്യുന്ന ഗോലാന്‍ കുന്നുകളിലേക്ക്‌. 25ന്‌ ജോര്‍ദാനിലേക്ക്‌. ഇസ്രയേല്യരുടെ പുറപ്പാടിന്റെ വഴികളിലൂടെയാത്ര തുടര്‍ന്ന്‌ 26ന്‌ മടക്കയാത്രയ്‌ക്കായി അമ്മാന്‍ എയര്‍പോര്‍ട്ടിലേക്ക്‌. ഇസ്രയേല്‍, ഈജിപ്‌ത്‌, ജോര്‍ദാന്‍ യാത്രയ്‌ക്ക്‌ ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌ കോപ്പി രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം വയ്‌ക്കണം. ആകെ ചെലവ്‌ വരുന്ന 2865 ഡോളറില്‍ ആദ്യഗഡുവായ 300 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം (ജനുവരി 15നുള്ളില്‍) നല്‍കണം. മെയ്‌ 30, 2017-നുള്ളില്‍ രണ്ടാമത്തെ ഗഡുവായ 1282.50 ഡോളര്‍ നല്‍കണം. അവസാന ഗഡുവായ 1282.50 ഡോളര്‍ ജൂണ്‍ ഓഗസ്റ്റ്‌ 15 നുള്ളിലും നല്‍കണം. ഫാ.ഗീവറുഗീസ്‌ പുത്തൂര്‍ക്കുടിലിലിന്റെ പേരിലാണ്‌ ചെക്ക്‌ നല്‍കേണ്ടത്‌. ക്യാന്‍സലേഷന്‍ സംബന്ധിച്ച വിവരങ്ങള്‍; യാത്ര പുറപ്പെടുന്ന ദിവസത്തിനു 121 ദിവസങ്ങള്‍ മുമ്പാണ്‌ ക്യാന്‍സലേഷനെങ്കില്‍ 350 ഡോളര്‍ തിരികെ ലഭിക്കും. 120-96 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ 1000 ഡോളറും 95-65 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ 1500 ഡോളറും ലഭിക്കും. 64 ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട്‌ സാധ്യമാകുന്നതല്ല. ഒരു സാമൂഹ്യസേവനം എന്ന നിലയിലാണ്‌ ഗീവര്‍ഗീസ്‌ അച്ചന്‍ ഈ യാത്രകള്‍ സംഘടിപ്പിക്കുന്നത്‌. ലാഭമുണ്ടാക്കുക എന്നതല്ല ഉദ്ദേശം. വിമാന കമ്പനികളുമായും ട്രാവല്‍ ഏജന്റുമാരുമായും ചര്‍ച്ച ചെയ്‌ത്‌, കിട്ടുന്ന ലാഭവീതം എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കുകയെന്നതാണ്‌ അച്ചന്റെ രീതി. എന്നാല്‍ കാര്യങ്ങള്‍ നടത്താനുള്ള പണം ഉണ്ടാവുകയും വേണം. 22 കൊല്ലത്തോളമായി അച്ചന്‍ ഈ രംഗത്തെത്തിയിട്ട്‌.

പോയവരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചാണ്‌ പുതിയ സ്ഥലങ്ങളിലേക്ക്‌ ടൂര്‍ സംഘടിപ്പിക്കുവാന്‍ പ്രേരകമാകുന്നത്‌. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കപ്പുറം�`വേര്‍ഡ്‌ ഓഫ്‌ മൗത്‌' പബ്ലിസിറ്റിയിലൂടെയാണ്‌ അച്ചന്‌ യാത്രക്കാരെ ലഭിക്കുന്നത്‌. ഇതൊരു ദൈവികവിളിയായും അച്ചന്‍ കാണുന്നു. വിശുദ്ധനാടുകളിലേക്ക്‌- 33 തവണ, ഗ്രീസ്‌ /ടര്‍ക്കി -16 തവണ, ഇറ്റലി , റോം- 7, പാരിസ്‌, ലണ്ടന്‍ -3, പോര്‍ച്ചുഗീസ്‌, സ്‌പെയിന്‍, പാരിസ്‌(ഫാത്തിമ, ബാഴ്‌സലോണിയ, ലൂര്‍ദ്‌) 4 തവണ, ജര്‍മനി, പോളണ്ട്‌ 2 തവണ, റഷ്യ-3, ചൈന -2, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌-2, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌, ഹോങ്കോംഗ്‌-2 എന്നിങ്ങനെ അച്ചന്‍ ഇതിനകം 74 ടൂറുകള്‍ നടത്തിയിട്ടുണ്ട്‌. അച്ചന്‍ തന്നെയാണ്‌ എല്ലാ യാത്രകളുടെയും ലീഡറും ഗൈഡും.

 

mail: puthoorachen@gmail.com

Home(972)635 2548 cell:845 598 0203

www.stpaulspt.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.