You are Here : Home / USA News

ക്നാനായ കാത്തലിക് ഫാമിലി കോൺഫറൻസ് : രജിസ്‌ട്രേഷൻ പാക്കേജുകൾ പ്രഖ്യാപിച്ചു.

Text Size  

Story Dated: Wednesday, December 21, 2016 01:33 hrs UTC

അനിൽ മറ്റത്തിക്കുന്നേൽ

 

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ പാക്കേജുകൾ പ്രഖ്യാപിച്ചു. ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആര് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആര് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച ക്രിസ്തുമസ് കുർബ്ബാനയ്ക്ക് ശേഷം ക്നാനായ റീജിയണിലെ എല്ലാ പള്ളികളിലും മിഷനുകളിലും ഫാമിലി കോൺഫെറെൻസിന്റെ രജിഷ്ട്രേഷൻ ഔദ്യോഗികമായി ആരംഭിക്കും. 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്ക്മ കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു. പതിമനഴര നൂറ്റാണ്ടുകളായി ക്നാനായ ജനത കാത്തുസൂക്ഷിച്ച പൈതൃകവും ആരാധനാ ക്രമത്തിന്റെ അനന്യതയും തിരിച്ചറിഞ്ഞ് , സഭയെ സ്നേഹിക്കുന്ന ഒരു തലമുറയായി വളർന്ന്, ക്നാനായ പ്രേഷിത ദൗത്യം നില നിർത്താൻ ലക്‌ഷ്യം വെയ്ക്കുന്ന ക്നാനായ റീജിയണൽ ഫാമിലി കോൺഫ്രൻസിൽ കുടുംബ സമേതം പങ്കെടുത്ത് പ്രയോജനം ഉൾകൊള്ളാൻ ഏവരെയും ക്ഷണിക്കുന്നതായി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡിറക്ടറും ആയ മോൺ. തോമസ് മുളവനാൽ അറിയിച്ചു. രജിഷ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഇടവകയിലെയോ മിഷനിലെയോ റജിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിലോ ബന്ധപ്പെടുക. ഫാ. തോമസ് മുളവനാൽ - 3107095111 ടോണി പുല്ലാപ്പള്ളി :6302055078 പോൾസൺ കുളങ്ങര: 8472071274

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.