You are Here : Home / USA News

നടൻ ജഗന്നാഥവർമയുടെ വേർപാട് നികത്താനാകാത്ത നഷ്ടം

Text Size  

Story Dated: Wednesday, December 21, 2016 01:34 hrs UTC

ജോർജ് ജെ പനക്കൽ

 

ന്യൂജേഴ്‌സി: മലയാള സിനിമയിലെ മുതിർന്ന നടൻമാരിൽ ഒരാളായ ശ്രീ ജഗന്നാഥവർമയുടെ വേർപാട് മലയാള സിനിമയ്ക്കു തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മലയാളികളുടെ പ്രിയങ്കരനായ നടനെ ലോക മലയാളികൾ എന്നും ഹൃദയത്തിൽ ഏറ്റുമെന്നും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് ജെ പനക്കൽ ശ്രീ ജഗന്നാഥവർമയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിപ്രത്യേക പത്രക്കുറിപ്പിൽ അറിയിച്ചു അഭ്രപാളികളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച ജഗന്നാഥവർമ അച്ഛൻ, മുത്തച്ഛൻ, മുതലാളി , ദരിദ്രൻ , പോലീസ് ഓഫീസർ തുടങ്ങി വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതുല്യ കല പ്രതിഭയാണെന്നു ശ്രീ ജോർജ് പനക്കൽ എടുത്തു പറഞ്ഞു മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്ന മലയാളികളുടെ പ്രിയ നടൻ ജഗന്നാഥ വര്‍മ്മ ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത് തുടങ്ങി അനേകം ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിട വാങ്ങിയത് വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.