You are Here : Home / USA News

അടിയന്തര ഘട്ടങ്ങളിലും, ഇമിഗ്രേഷൻ, എച്ച് 1 ബി എന്നിവയ്ക്ക് നിയമോപദേശവുമായി ഫോമാ ലീഗൽ അഡ്വൈസറി ഫോറം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, December 28, 2016 05:10 hrs UTC

ചിക്കാഗോ: നോർത്ത് അമേരിക്കയിലേക്ക് കുടിയേറി പാർത്ത മലയാളികളുടെ അടിയന്തര  നിയമ പ്രതിസന്ധികളിലെ അനിശ്ചിതത്വം നീക്കി  അംഗങ്ങളിൽ പ്രതീക്ഷയുടെ തിരി തെളിച്ചു കൊണ്ട്, ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതുവത്സര സമ്മാനമായി, ഫോമാ ലീഗൽ അഡ്വൈസറി ഫോറം നിലവിൽ വന്നു. ഫോമായുടെ മുതിർന്ന നേതാവും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെമ്പറുമായ രാജ് കുറുപ്പാണ് ഫോറത്തിന്റെ ചെയർമാൻ.

 

നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ നിയമ പ്രതിസന്ധികളിൽ പെട്ടുഴലുന്ന അമേരിക്കൻ ഐക്യ നാടുകളിലെയും കാനഡയിലെയും മലയാളി സമൂഹത്തിന് സൗജന്യ  മാർഗ്ഗ നിർദ്ദേശവും സഹായവും നൽകുക എന്നതാണ് ലീഗൽ അഡ്വൈസറി ഫോറത്തിന്റെ ചുമതല.  

 

ഈ  രാജ്യത്തിൻറെ നിയമ സംരക്ഷണ പരിധിക്കുള്ളിൽ ആയിരിക്കുമ്പോഴും  നിയമ പ്രതിസന്ധികളിൽ അകപ്പെട്ടു ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും കൃത്യമായ മാർഗ്ഗ നിർദ്ദേശവും സഹായവും ലഭിക്കാതെ ബുദ്ധിമുട്ടനുഭവിച്ച അമേരിക്കയിലെയും കാനഡയിലെയും ഏതാനും മലയാളി കുടുംബങ്ങളുടെ വേദന തൊട്ടറിഞ്ഞതിൽ നിന്നും പ്രചോദനമുൾക്കൊണ്ട്    ഭാവിയിൽ ഒരു മലയാളിക്കും  ഇത്തരം ദൗർഭാഗ്യകരമായ സ്ഥിതി വിശേഷം വരരുത് എന്ന ദൃഢ നിശ്ചയത്തിൽ നിന്നും രൂപ പ്പെട്ട  ആശയം ആണ് ഈ "നിയമോപദേശക സമിതി" .  ബെന്നി വാച്ചാച്ചിറയും, അദ്ദേഹത്തിന്റെ എക്സിക്യുട്ടീവ് കമ്മറ്റിയിലെ അംഗങ്ങളായ, ജിബി തോമസ്, ജോസി കുരിശിങ്കൽ, ലാലി കളപുരയ്ക്കൽ, വിനോദ് കൊണ്ടൂർ ഡേവിഡ്, ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരാണ് ഈ സംരംഭത്തിന്റെ അണിയറ ശിൽപികൾ. ഇവർ  തങ്ങളുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഒരു വാഗ്ദാനമായി ത്തന്നെ  ഇക്കാര്യം മുന്നോട്ടു വെച്ചിരുന്നു .  ഈ സമിതിയുടെ നടത്തിപ്പിലേക്കായി അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും കൂടുതൽ നിയമ പരിജ്ഞാനമുള്ള വരെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങൾ നടന്നു വരുന്നു. 

 

അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിനു മാത്രമായിരിക്കും ഈ സമിതി യുടെ സൗജന്യ സഹായം ലഭ്യമാക്കുക. വ്യക്തമായി  വിഭാവനം ചെയ്തു ക്രമീകരിക്കപ്പെടുന്ന ഒരു 'നിയമോപദേശക സമിതി ഈ ആശയത്തിന്റെ ലക്ഷ്യപ്രാപ്തിയിൽ നിർണ്ണായകമായ  പങ്കു വഹിക്കും. 

 

നിയമോപദേശക സമിതിയുടെ രൂപരേഖയിൽ ബന്ധപ്പെട്ട കക്ഷികളുടെ  അറിവും വൈദഗ്ദ്ധ്യവും വർദ്ധിപ്പിച്ച്  സാഹചര്യങ്ങളെ ഏറെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രയോജനപ്പെടുന്ന വിധത്തിൽ സ്പഷ്ടമായ നിയമവിജ്ഞാനവും ഈ രംഗത്ത്  അതുല്യ പാടവവും ഉള്ള വ്യക്തികളുടെ ഒരു സമിതി യായിരിക്കും ഇത് .

 

മുഖ്യമായും രണ്ട് തരത്തിലുള്ള അംഗങ്ങളായിരിക്കും ഈ സമിതിയിൽ ഉണ്ടാകുക 1 . അമേരിക്കയിലും കാനഡയിലും നിയമ വ്യവഹാരത്തിനു   തക്കതായ യോഗ്യതയുള്ള അഭിഭാഷകർ (അറ്റോർണി അറ്റ് ലോ), 2 . ഇപ്പോൾ സർവീസിൽ ഉള്ളവരോ മുൻപ് ഈ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നവരോ ആയ മറ്റു നിയമപാലക വകുപ്പിലെ ഉദ്യോഗസ്ഥന്മാർ.

 

ബന്ധപ്പെട്ട കക്ഷികൾക്ക് നേരിട്ട് നിയമ സഹായം നൽകുക എന്നതല്ല  ഈ സമിതിയുടെ രീതി. മറിച്ച്   ആവശ്യമുള്ളവർക്ക്  നിയമകാര്യങ്ങളിൽ മാർഗ നിർദ്ദേശങ്ങളും, പ്രത്യേക പ്രശ്നത്തിന് സഹായകമാകുന്ന നിയമ വശങ്ങളും, അതിന്റെ വിശദാംശങ്ങളും,  അറിവും നൽകി സഹായിക്കുക എന്നതാണ് .

 

നിയമ പ്രതിസന്ധികളിൽ കുരുങ്ങുന്ന നിർണ്ണായക നിമിഷങ്ങളിൽ ബന്ധപ്പെട്ട കക്ഷികൾക്ക്  ഓരോ പ്രത്യേക നിയമ വിഭാഗത്തിലും അതി വൈദഗ്ദ്ധ്യ ത്തോടെ ആവശ്യമായ ഉപദേശങ്ങൾ നൽകുവാൻ പ്രാപ്തരായ സമിതി അംഗങ്ങളെ  കണ്ടെത്തുക, എന്നതാണ് ഈ സമിതി പ്രവർത്തനക്ഷമമാക്കുന്നതിന് ഏറ്റവും അത്യാവശ്യമായ കാര്യം . ഫോമാ വിഭാവനം ചെയ്ത ഈ ആശയത്തിന്റെ ഉദ്ദേശ്യ വും വീക്ഷണവും ഫലപ്രാപ്തിയിലെത്തിക്കാൻ  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ നിയമ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ഈ സംരംഭത്തിലേക്കാവശ്യമുണ്ട്.   ഈ സമിതിയിലേക്ക് നൽകുന്ന സേവനം  യാതൊരു പ്രതിഫലേച്ഛയും കൂടാതെ യുള്ള പരിപൂർണ്ണ സന്നദ്ധ സേവനം ആയിരിക്കും. പ്രാഥമിക നിയമോപദേശം തികച്ചും സൗജന്യമായിരിക്കും  പിന്നീട് ബന്ധപ്പെട്ട കക്ഷികളും നിയമോപദേശകനും തമ്മിലുള്ള ഏതുതരം ഇടപാടുകളും കക്ഷിയുടെയും നിയമോപദേശകന്റെയും മാത്രം ഉത്തരവാദിത്തം ആയിരിക്കും . ഇത്തരം ബന്ധങ്ങളും, ഇടപാടുകളും ഉണ്ടാക്കുന്ന യാതൊരു   ബാധ്യതയും, ഉത്തരവാദിത്തവും ഫോമാ ഏറ്റെടുക്കുന്നതല്ല. 

നമുക്ക് കരങ്ങൾ കോർക്കാം  സമൂഹ നന്മയ്ക്കായി ഒന്നായി നിലകൊള്ളാം!

 

ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.