You are Here : Home / USA News

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ 'ക്രിസ്മസ് കരോള്‍ 2016' ഭക്തിനിര്‍ഭരമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, December 28, 2016 11:57 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ (യു.സി.സി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ക്രിസ്മസ് കരോള്‍ 2016' ഭക്തിനിര്‍ഭരമായി. ഡിസംബര്‍ 25 ഞായറാഴ്ച വെസ്റ്റേണ്‍ അവന്യൂവിലെ മക്‌കൗണ്‍‌വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചിലായിരുന്നു പരിപാടികള്‍ നടന്നത്. സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ആല്‍ബനി, ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, ആല്‍ബനി എന്നീ സഭകളില്‍ നിന്ന് നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. റവ. റോബിന്‍ മാത്യു (സി.എസ്.ഐ. മലയാളം കൊണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥന നടത്തി. യു.സി.സി. സെക്രട്ടറി ദീപു വറുഗീസ് സ്വാഗതമാശംസിച്ചു. റവ. ഡോ. ജോണ്‍സണ്‍ രത്തിനസ്വാമി (സീനിയര്‍ പാസ്റ്റര്‍, ഇവാന്‍‌ജലിക്കല്‍ ഇമ്മാനുവേല്‍ ലൂഥറന്‍ ചര്‍ച്ച്, വൈറ്റ്സ്റ്റോണ്‍, ന്യൂയോര്‍ക്ക്) ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സണ്‍‌ഡേ സ്‌കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റ്, യു.സി.സി. സണ്‍‌ഡേ സ്‌കൂള്‍ കുട്ടികളുടെ ഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ചു. ക്വയര്‍ മാസ്റ്റര്‍ ജോര്‍ജ്ജ് പി. ഡേവിഡിന്റെ നേതൃത്വത്തില്‍ യു.സി.സി. ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ശ്രുതിമധുരവും ഭക്തിനിര്‍ഭരവുമായിരുന്നു. തോമസ് കെ. ജോസഫ്, ഷേബാ വറുഗീസ് എന്നിവരായിരുന്നു ക്വയര്‍ ലീഡര്‍മാര്‍. സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗായകസംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങളും അതിമനോഹരമായിരുന്നു. സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗം എലയ്ന എബ്രഹാം ഗാനമാലപിച്ചു. റവ. മാത്യു ബേബി (സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ച്, ന്യൂയോര്‍ക്ക്) സ്തോത്രകാഴ്ച പ്രാര്‍ത്ഥനയും, റവ. റോബിന്‍ മാത്യു (സി.എസ്.ഐ. മലയാളം കൊണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്) സമാപന പ്രാര്‍ത്ഥനയും, റവ. മാത്യു ബേബി ആശീര്‍‌വാദവും നടത്തി. ഡോ. ജലജ തോമസ് എം.സി.യായി പ്രവര്‍ത്തിച്ചു. ജോര്‍ജ്ജ് പി. ഡേവിഡിന്റെ നന്ദിപ്രസംഗത്തോടെ 'ക്രിസ്മസ് കരോള്‍ 2016'-ന് പരിസമാപ്തിയായി. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും സംഘാടകര്‍ ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.