You are Here : Home / USA News

2017 ലീഡർഷിപ്പ് പ്രോഗ്രാം : അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 19 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 29, 2016 01:04 hrs UTC

വാഷിങ്ടൺ∙ 2017 വാഷിങ്ടൺ ലീഡർ ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 19. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന സൗത്ത് ഏഷ്യൻ വിദ്യാർത്ഥികളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് ആകർഷിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിനും നിയമ നിർമ്മാണ രംഗത്ത് നയ രൂപീകരണം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ അവബോധം നൽകുന്നതിനുമാണ് ലീഡർഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നവംബർ 8 ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സൗത്ത് ഏഷ്യൻ പ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള അവസരം പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും. അമേരിക്കയിൽ പൗരത്വം ഉള്ളവർക്കോ നിയമപരമായി കുടിയേറിയവർക്കോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സോഷ്യൽ സയൻസ് പ്രധാന വിഷയമായി എടുത്തവർക്ക് മാത്രമല്ല മറ്റുള്ളവർക്കും അപേക്ഷ നൽകാം. ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 ഡോളർ സ്റ്റൈഫന്റ് ലഭിക്കും. ജൂൺ 10 മുതൽ ഓഗസ്റ്റ് 4 വരെയാണ് പരിശീലന കാലഘട്ടം. കൂടുതൽ വിവരങ്ങളും അപേക്ഷഫോറവും: www.thewlp.com എന്ന വെബ്്സൈറ്റിൽ നിന്നും ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.