You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം വൻ വിജയം

Text Size  

Story Dated: Friday, December 30, 2016 11:07 hrs UTC

​ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസു ക്രിസ്തുമസ് ആഘോഷം ഹൃദ്യ്രവും മനോഹരവുമായി. പ്രൊവിൻസ് ചെയർമാൻ തോമസ് ചെള്ളത് ക്രിസ്തു സകല മാനവർക്കുമായി ജനിച്ചുവെന്നും അനേകർക്ക് എന്നും രക്ഷക്കായി കാരണഭൂതമായിക്കൊണ്ടിരിക്കുന്നുവെന്നും തെന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം പരിപാടികൾ ഉത്‌ഘാടനം ചെയ്തു. ലോകം എമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ വേളയിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ ജനനം കൊണ്ട് നാം മനസ്സിലാക്കേണ്ടത് എന്നും ഈ മനോഹരമായ പരിപാടി ഉത്‌ഘാടനം ചെയ്യന്നതിൽ സന്തോഷം ഉണ്ടെന്നും ശ്രീ എബ്രഹാം തന്റെ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കയിലെ അറിയപ്പെടുന്ന പത്ര പ്രവർത്തകുനും പ്രവാസി മലയാളി ഫെഡറേഷന്റെ വേൾഡ് ലീഡറുമാരിൽ ഒരാളും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാൻ വിശിഷ്ട അതിഥി ആയി എത്തുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.

 

 

അദ്ദേഹത്തിന്റെ അറിവും ആത്‌മീയവും നിറഞ്ഞ ക്രിസ്തുമസ് സന്ദേശം സദസിനു ഊർജം പകർന്നു. നഷ്ടപ്പെട്ട തേജസ്സിൻറെ വീണ്ടെടുക്കലിലൂടെ ക്രിസ്തുമസ് നമുക്ക് പ്രത്യാശ നൽകുന്നു എന്നും താഴ്മയുടെയും ദൈവീക സ്നേഹത്തിന്റെയും പ്രതിഫലനമാണ് ക്രിസ്തുമസ്സിലൂടെ നമുക്ക് പഠിക്കുവാനുള്ളതെന്നും ശ്രീ ചെറിയാൻ പറഞ്ഞു. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ പി. സി. മാത്യു ക്രിസ്തുമസ് കേക്ക് കട്ട് ചെയ്തു പ്രോവിന്സിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. ക്രിസ്തു ജനിച്ച സന്തോഷം ഉള്ളിൽ തട്ടുന്നതാണ് ആഘോഷങ്ങളേക്കാൾ പ്രധാനം എന്ന് പി. സി. പറഞ്ഞു. ക്രിസ്തു നമുക്ക് നൽകിയ സന്തോഷം മറ്റുള്ളവർക് പകർന്നു കൊടുക്കുവാൻ നമുക്ക്‌ കഴിയുമ്പോഴാണ് നമ്മിൽ ക്രിസ്തു ജീവിക്കുന്നുവോ എന്ന് നമുക്ക് തെന്നെ മനസ്സിലാക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ ടി. സി. ചാക്കോ പരിപാടികൾ സ്പോൺസർ ചെയ്തു. ടൊര്ണാഡോ മൂലം വീട് നഷ്ടപ്പെട്ടവരെ സന്ദർശിച്ചു സഹായം നൽകിയ ആദ്യത്തെ മലയാളീ പ്രസ്ഥാനം വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ആണെന്നും പ്രൊ വിൻസിന്റെവർത്തനങ്ങളിൽ താൻ വളരെ സന്തുഷ്ടനാണ് എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോഓർഡിനേറ്റർ ലിൻഡാ സാംസൺ, ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സർവ്വിസ് ഗാനങ്ങൾ കർണ മനോഹരവും പുൽക്കൂട്ടിലെ ഉണ്ണി യേശുവിന്റെ ദിവ്യത്യവും തേജസും വിളിച്ചറിയിക്കുന്നതും ആയിരുന്നു. ചാർലി വരാണത്, മാത്യു മത്തായി എന്നിവർ തുടർച്ചായി പാടിയ ഗാനങ്ങൾ സദസ്സിനെ ആസ്വാദ്യകരമാക്കുകയും ആനന്ദിപ്പിക്കുയും ചെയ്തു. ഡാളസ് പ്രൊവിൻസ് മുൻ ചെയർമാൻ ഫിലിപ്പ് സാമുവേൽ ക്രിസ്തുമസ് ആശംസകൾ നേർന്നു. ഒപ്പം പ്രോവിന്സിന്റെ എല്ലാ പരിപാടികൾക്കും പിന്തുണ വാഗ്ദാനം ചെയ്കയും ചെയ്തു. ട്

 

 

രഷറർ ജേക്കബ് എബ്രഹാം, ബിസിനസ് ഫോറം പ്രസിഡണ്ട് രാജു വര്ഗീസ്, കോഓർഡിനേറ്റർ അഞ്ചു ബിജിലി, എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ആലിൻ മാത്യു, ജെറിൻ ജേക്കബ് എന്നിവർ നേതൃത്വം കൊടുത്ത "വൈറ്റ് എലിഫന്റ് ഗെയിം"യുവാക്കൾക്കും കുട്ടികൾക്കും രസം പകർന്നു. ഡാളസിലെ പ്രമുഖ ബിസിനസ്കാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷിജു എബ്രഹാം, വര്ഗീസ് ചാമത്തിൽ, ഫോമയുടെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഫിലിപ്പ് ചാമത്തിൽ, ബിജിലി ജോർജ്, റിയൽറ്റർ ടൈറ്റസ് ഉണ്ണൂണ്ണി, സോഫി ചാക്കോ, മുതലായവരുടെ സാന്നിധ്യം പരിപാടികൾക്ക് കൊഴുപ്പു പകർന്നു. പ്രൊവിൻസ് സെക്രെട്ടറിയും റീജിയൻ വൈസ് ചെയർമാനുമായ വർഗീസ് കയ്യാലക്കകത്തു ക്രിസ്തുമസ് ആശംസകൾ നേർന്നതോടൊപ്പം നന്ദിയും പ്രകാശിപ്പിച്ചു. വാർത്ത: ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.