You are Here : Home / USA News

കേരള സമാജം ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 30, 2016 11:11 hrs UTC

ജോസ്മാന്‍ കരേടന്‍

 

മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തിമൂന്നാമത് ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയം വേദിയായി. കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ബാന്റ് ടീമിലെ എണ്‍പതോളം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്മസ് ബാന്റ് മേളത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. കേരള സമാജം സെക്രട്ടറി നോയല്‍ മാത്യു സ്വാഗതം നേര്‍ന്നപ്പോള്‍, പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ കേരള സമാജത്തിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന സംക്ഷിപ്തം വിവരിച്ച് പരിപാടികളുടെ സഹകാരികളായ സ്‌പോണ്‍സര്‍മാര്‍ക്കും, പങ്കാളികള്‍ക്കും. വിവിധ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ക്രിസ്മസ് ഗാനത്തിനുശേഷം സ#ൗത്ത് ഫ്‌ളോറിഡയിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ ബഹുമാനപ്പെട്ട വൈദീകര്‍ ചേര്‍ന്ന് ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസും, ഡേവി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജൂഡി പോളും ചേര്‍ന്ന് ക്രിസ്മസ് ട്രീ ലൈറ്റ് തെളിയിച്ചു. പതിനൊന്ന് നിലകളിലായി പതിനാറ് അടി നീളമുള്ള ക്രിസ്മസ് ട്രീയും അതിലൊരുക്കിയ വിശിഷ്ടമായ കേക്കുമാണ് ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ താരമായത്. ചാര്‍ലിയുടെ നേതൃത്വത്തില്‍ ആഴ്ചകളായി അനേകരുടെ പ്രവര്‍ത്തനമാണ് ഈ ശ്രദ്ധേയമായ ട്രീയും, കേക്കും ഒരുക്കുവാന്‍ കഴിഞ്ഞത്. അങ്ങനെ ക്രിസ്മസ് കേക്ക് ആയിരത്തിലധികം പേര്‍ക്ക് ആസ്വദിക്കുവാന്‍ കഴിഞ്ഞപ്പോള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മാധ്യുര്യമേറി. വിവിധ ഡാന്‍സ് ടീച്ചര്‍മാര്‍ കോറിയോഗ്രാഫി നിര്‍വഹിച്ച വൈവിധ്യമാര്‍ന്ന ഡാന്‍സുകളും, നേറ്റിവിറ്റി സീനും, സ്കിറ്റുകളും, ഗാനമേളയും ചേര്‍ന്നപ്പോള്‍ പരിപാടികള്‍ക്ക് ചാരുതയേറി. 2017-ലെ കേരള സമാജം പ്രസിഡന്റായ സാജന്‍ മാത്യു തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളെ വേദിയില്‍ പരിചയപ്പെടുത്തി. സാം പാറത്തുണ്ടിയാണ് നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആറുമണിക്ക് ഷെന്‍സി മാണിയുടെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ജോസഫ് ജയിസ് സ്‌പോണ്‍സര്‍ ചെയ്ത ക്രിസ്മസ് സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് വേദിയില്‍ വച്ച് സമ്മാനമായി നല്‍കി. ക്രിസ്മസ് പരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായി വാണി മുരളി, ശ്രീജിത്ത് കാര്‍ത്തികേയന്‍ എന്നിവരും കേരള സമാജം കമ്മിറ്റി അംഗങ്ങളും, വിവിധ സബ് കമ്മിറ്റികളും ചേര്‍ന്ന് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.