You are Here : Home / USA News

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും

Text Size  

Story Dated: Friday, December 30, 2016 11:20 hrs UTC

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ക്ലെർജി മീറ്റിങ്ങും, ഭദ്രാസന അസംബ്‌ളിയും, മലങ്കര അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗൺസിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതൽ 4 വരെ ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി ഉർശലേം അരമനചാപ്പലിൽ വയ്ച്ചു നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കല്പന ഫെബ്രുവരി 2 നു വൈദീക മീറ്റിങ്ങും, 3 നു ഉച്ച കഴിഞ്ഞു ഭദ്രാസന അസ്സംബ്ലിയും 4 നു ഇലക്ഷനും നടക്കും. വിശദ വിവരങ്ങൾ അടങ്ങിയ കല്പന ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൂസേബിയൂസ് മെത്രാപ്പോലീത്ത എല്ലാ ഇടവക വികാരിമാർക്കും അയച്ചു കഴിഞ്ഞു. മലങ്കര സഭാ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് ഒരു വൈദീകനും രണ്ടു അല്മായരും, ഭദ്രാസന കൗൺസിലിലേക്ക് ഭദ്രാസന സെക്രട്ടറിയും,മെമ്പറന്മാരായി രണ്ടു വൈദീകരും, നാല് അല്മായ പ്രതിനിധികളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. നിയമാനുസൃതമായി മലങ്കര മെത്രാപ്പോലീത്ത അംഗീകരിച്ചിട്ടുള്ള ഇടവകകളിൽ നിന്നും വികാരിയും, തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ മെമ്പറന്മാരും മാനേജിങ്ങ് കമ്മിറ്റിയിലേക്കും , വികാരിമാരും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അസംബ്‌ളി മെമ്പറന്മാരും ഭദ്രാസന കൗൺസിലിലേക്കും വോട്ടു ചെയ്യും. അതിനു ശേഷം മാർച്ച ഒന്നിന് കേരളത്തിൽ വച്ച് കൂടുന്ന മലങ്കര അസോസിയേഷൻ സഭാ വൈദീക ട്രസ്റ്റിയേയും, അല്മായ ട്രസ്റ്റിയേയും തിരഞ്ഞെടുക്കും. മാനേജിങ്ങ് കമ്മിറ്റയിൽ വച്ച് അസോസിയേഷൻ സെക്രട്ടറിയേയും തിരഞ്ഞെടുക്കും. ഹൂസ്റ്റണിലെ തിരഞ്ഞെടുപ്പ് മീറ്റിംഗിൽ വരുന്നവർക്ക് ഹോബി എയർ പോർട്ടിൽ വരുന്നതായിരിക്കും എത്തിച്ചേരുവാൻ കൂടുതൽ സൗകര്യപ്രദം. വാർത്ത: ചാർളി പടനിലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.