You are Here : Home / USA News

സാജൻ ഇലഞ്ഞിക്കൽ, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, January 03, 2017 11:03 hrs UTC

ഡിട്രോയിറ്റ്: മിഷിഗൺ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വർഷങ്ങളായി സംഘടനയുടെ സന്തത സഹചാരിയായി പ്രവർത്തിച്ച സാജൻ ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.

 

1980-ൽ ആരംഭിച്ച ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ മുപ്പത്തിയേഴാമത്തെ ഭരണ സമിതിയാണിത്. ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് കാലാവധി. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോബി തോമസ് ആലപ്പാട്ടുകുന്നേൽ ആണ്. കഴിഞ്ഞ വർഷത്തെ ഡി. എം. എ. സ്ക്രിപ്റ്റ് പ്രോജറ്റിന്റെ ചെയർമാനായിരുന്നു ബോബി. ട്രഷററായി സന്ദീപ് പാലക്കലിനെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സഞ്ചു കോയിത്തറയും, ജോയിന്റ് സെക്രട്ടറിയായി അഭിലാഷ് പോളിനേയും, ജോയിന്റ് ട്രഷററായി ബിജു ജോസഫിനേയും തിരഞ്ഞെടുത്തു. വുമൺസ് ഫോറം പ്രസിഡന്റായി ശ്രീകല കുട്ടിയേയും, സെക്രട്ടറിയായി നീമ സാമിനേയും തിരഞ്ഞെടുത്തു. പ്രിസ്ക്ക എബ്രാഹാമാണ് യൂത്ത് ഫോറം പ്രസിഡന്റ്.  ബി. ഒ. ടി. ചെയർമാനായി മാത്യൂസ് ചെരുവിൽ തന്നെയാണ് ഈ വർഷവും തിരഞ്ഞെടുക്കപ്പെട്ടത്. 2016 ഡിസംബർ മൂന്നാം തീയതി നടന്ന സംഘടനയുടെ ആന്വൽ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ്, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബി. ഓ. ടി. ചെയർമാൻ മാത്യൂസ് ചെരുവിൽ പുതിയ ഭരണസമിതി അംഗങ്ങളെ ഡി. എം. എ. യുടെ ജനറൽ ബോഡിക്കു പരിചയപ്പെടുത്തി.

 

എക്കാലത്തും വിത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചാണ് ഡി. എം. എ. ജനഹൃദയങ്ങളിൽ ചേക്കേറുന്നതു. ചാരിറ്റി പ്രവർത്തനങ്ങളിൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കായി ഭക്ഷണം നൽകുന്ന സൂപ്പ് കിച്ചണുകളിൽ ഡി. എം. എ. വോളന്റിയർമാർ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു. വീടുകളില്ലാത്തവർക്ക് വീടുകൾ വച്ചു നൽകുന്ന "ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി" എന്ന പരിപാടിയിലും ഡി. എം. എ. യുടെ സജീവ പങ്കാളിത്തം ഉണ്ട്.  ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാജന്റെ നേതൃത്വത്തിൽ ഈ വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി കഴിഞ്ഞു. മിഷിഗൺ സംസ്ഥാനത്തിലെ മലയാളികൾക്ക് ഡി.എം.എ. യെ കുറിച്ച് അറിയാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക, സാജൻ ഇലഞ്ഞിക്കൽ 248 767 7994.

 

വിനോദ് കൊണ്ടൂർ ഡേവിഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.