You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് 2017: പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Text Size  

Story Dated: Wednesday, January 04, 2017 01:13 hrs UTC

വറുഗീസ് പ്ലാമൂട്ടില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസ് 2017 ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയില്‍ നടക്കും. പ്രകൃതിരമണീയമായ പൊകോണോസ് മലനിരകള്‍ക്ക് സമീപം കലഹാരി റിസോര്‍ട്ടിലാണ് ഇത്തവണ കോണ്‍ഫറന്‍സിന് കൊടിയേറുക. അമേരിക്കയിലെ ഏറ്റവും മനോഹരമായ ആഫ്രിക്കന്‍ വാട്ടര്‍ തീം പാര്‍ക്ക് ഈ റിസോര്‍ട്ടിലാണുള്ളത്. ആത്മീയകൂട്ടായ്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭയിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള ത്രിദിന കോണ്‍ഫറന്‍സിന് ഇത്തവണ ഏറെ പുതുമകളുണ്ടെന്നും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാവണമെന്നും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അറിയിച്ചു. പ്രകൃതി രമണീയമായ കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് എന്നതാണ് വലിയൊരു പ്രത്യേകത. ചുരുങ്ങിയ ചിലവിലുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 31-ന് അവസാനിക്കാനിരിക്കെ ഭൂരിഭാഗം പേരും ഈ സൗജന്യം പ്രയോജനപ്പെടുത്തി തുടങ്ങി. കുടുംബബന്ധങ്ങള്‍ ദൃഢപ്പെടുത്തി സമൂഹത്തിലെ നന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയെന്നതാണ് ഇത്തവണ കോണ്‍ഫറന്‍സിന്റെ ആപ്തവാക്യം.

 

 

വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രബോധന ക്ലാസ്സുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും മഹത്വം വെളിപ്പെടുത്താന്‍ വിവിധ വൈദികര്‍ എത്തുന്നുണ്ട്. പ്രകൃതിയില്‍ നിന്നും ദൈവത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായി കോണ്‍ഫറന്‍സില്‍ ധ്യാനഭരിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി പുറത്തിറക്കുന്ന ബിസിനസ്സ് സുവനിയറുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഡോ. വറുഗീസ് എം. ഡാനിയല്‍ (കോര്‍ഡിനേറ്റര്‍), ജോര്‍ജ് തുമ്പയില്‍ (ജനറല്‍ സെക്രട്ടറി), ജീമോന്‍ വറുഗീസ് (ട്രഷറര്‍), ഡോ. ഫിലിപ്പ് ജോര്‍ജ് (സുവനിയര്‍ ബിസിനസ്സ് മാനേജര്‍), എബി കുര്യാക്കോസ് (സുവനിയര്‍ ചീഫ് എഡിറ്റര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി കോണ്‍ഫറന്‍സ് വിജയപ്രദമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഒരു ലക്ഷം ചതുരശ്രയടിയിലുള്ള ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വാട്ടര്‍തീം പാര്‍ക്കിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുങ്ങുന്ന കോണ്‍ഫറന്‍സ് ഇത്തവണ നല്‍കുന്നത് പ്രത്യേക അനുഭൂതിയായിരിക്കും. കണ്‍വന്‍ഷന്‍ സെന്ററിനു മാത്രം 65000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്. ഇവിടെ 457 ആഢംബര മുറികളാണുള്ളത്. സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിന് വേണ്ടി പ്രത്യേക മൈതാനങ്ങളും കലാഹരി റിസോര്‍ട്ടിന്റെ പ്രത്യേകതകളാണ്. ഏറ്റവും മികച്ച ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററായ കലഹാരി റിസോര്‍ട്ടിലെ താമസം തന്നെ അവിസ്മരണീയമാണ്. കോണ്‍ഫറന്‍സില്‍ ഉടനീളം രുചികരമായ ഭക്ഷണം, മികച്ച താമസ സൗകര്യം എന്നിവയ്ക്ക് പുറമേ ആതിഥേയരുടെ മനസ്സറിഞ്ഞുള്ള സ്വീകരണമാണ് കലഹാരി റിസോര്‍ട്‌സിന്റെ പ്രത്യേകത. ഇത്തരമൊരു മനോഹരമായ സ്ഥലത്തു നിന്നാണ് ഉത്തവണ ഉണര്‍വ്വിന്റെ പുതിയ ഉദ്‌ബോധനത്തിനു ഫാമിലി കോണ്‍ഫറന്‍സ് തുടക്കമിടുക. ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള രജിസ്‌ട്രേഷന്‍ ജനുവരി 31-ന് അവസാനിക്കുമെന്നതു കൊണ്ടു ഈ അവസരം പരമാവധി മുതലാക്കി എല്ലാവരും സഹകരിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. രജീസ്‌ട്രേഷനും കോണ്‍ഫറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: Fr Dr Varghese M. Daniel: Coordinator (203)508-2690, frmdv@yahoo.com Mr.George Thumpayil, General Secretary, (973)943-6164, thumpayil@aol.com Mr. Jeemon Varghese , Treasurer, (201)563-5550, jeemsv@gmail.com Dr. Philip George, FYC 2017 Souvenir Business Manager, philipg@franklinnh.net, (646)361-9509 Mr Eby Kuriakose, Souvenir Chief Editor, kuriakoseeby@gmail.com, (845) 380-2696 For registration - https://northeastamericandiocese.formstack.com/forms/fycregistration2017 Family conference website - http://www.fyconf.org/ Conference Site - https://www.kalahariresorts.com/Pennsylvania

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.