You are Here : Home / USA News

മിത്രാസ് ആര്‍ട്‌സിന്റെ പുതിയ പ്രസിഡന്റായി മിത്രാസ് ഷിറാസിനെ നിയമിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, January 06, 2017 12:02 hrs UTC

ന്യൂയോര്‍ക്ക്; നോര്‍ത്ത് അമേരിക്കയിലെ കലാസംഘടനയായ മിത്രാസിന്റെ പുതിയ പ്രസിഡന്റായി മിത്രാസ് ഷിറാസിനെ നിയമിച്ചു. മിത്രാസിന്റെ സ്ഥാപകരിലൊരാളും കഴിഞ്ഞ മൂന്നു വര്‍ഷമായി മിത്രാസ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിക്കേച്ചര്‍ അവാര്‍ഡും സംസ്ഥാന, സര്‍വകലാശാല കലാമത്സരങ്ങളില്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ മിത്രാസ് ഫെസ്റ്റിവല്‍ ഏറെ പുതുമകളോടെയാണ് ഒരുക്കുന്നതെന്നു നിയുക്ത പ്രസിഡന്റ് മിത്രാസ് ഷിറാസ് അറിയിച്ചു. മിത്രാസ് രാജനോടൊപ്പം നൃത്തങ്ങള്‍ക്കും സംഗീതത്തിനും പ്രത്യേകം സംവിധായകര്‍ ഉണ്ടായിരിക്കുമെന്നും അവരുടെ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. മിത്രാസ് ഫെസ്റ്റിവലിനെ കൂടുതല്‍ ജനകീയമാക്കുന്നതിനായാണ് പുതിയ ആശയങ്ങള്‍ മിത്രാസിലേക്ക് എത്തിക്കുന്നതെന്നും ഫെസ്റ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനു വേണ്ടിയാണ് ഒരു സംവിധായകന്‍ എന്നതില്‍ നിന്നും ഒരു കൂട്ടം സംവിധായകര്‍ എന്ന ടീം ആശയത്തിലേക്ക് മിത്രാസ് എത്തിച്ചേര്‍ന്നതെന്നും ചെയര്‍മന്‍ മിത്രാസ് രാജന്‍ അറിയിച്ചു. 2011-ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സില്‍ കലാകാരന്മരെ വളര്‍ത്തിക്കൊണ്ടു വരാനുള്ള സംഘടിത ശ്രമമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ സംഘടനയ്ക്കു നല്‍കിയിട്ടുള്ളത് നിര്‍ലോഭമായ പിന്തുണയാണെന്നും ജാതിമത സംഘടന വ്യത്യാസങ്ങളില്ലാതെ തന്നെ കലയെ വളര്‍ത്തുകയാണ് മിത്രാസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്തവും നൂതനവുമായ കല ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അതിനുള്ള വേദിയായി മിത്രാസ് ഫെസ്റ്റിവല്‍ മാറുമെന്നും രാജന്‍ ചീരന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.