You are Here : Home / USA News

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം

Text Size  

Story Dated: Sunday, January 08, 2017 05:31 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

 

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബി.സി.എം. സി. ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 8ാം ഞായറാഴ്ച കൃത്യം അഞ്ചുമണിക്ക് 34 ഡെല്‍ഫോര്‍ഡ് അവന്യു ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ജലിക്കല്‍ ദൈവാലയത്തില്‍വച്ച് (St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621) നടത്തുവാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്നും എല്ലാവരും കൃത്യസമയത്തുതന്നെ ഏത്തിച്ചര്‍ന്ന് ഇതൊരു വിജയമാക്കണമെന്നും പ്രസിഡന്‍റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍, സെക്രട്ടറി രാജന്‍ മോഡയില്‍, ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.. ക്‌നാനായ സഭയുടെ അമേരിക്ക, യൂറോപ്പ് ആര്‍ ബിഷപ്പ് അഭിവന്ദ്യ മോര്‍ ആയൂബ് സില്‍വാനോസ് മെത്രാപ്പോലീത്തായാണ് (H.E. Mor Silvanos Ayub Mteropolitan, Archbishop of Kannaya Churches in North America and Europe) മുഖ്യാതിഥിയായി ക്രിസ്മസ്, നവവത്സര സന്ദേശം നല്‍കുന്നത്. വിവിധ ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ച് ഗായക സംഘങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങ ആലപിക്കും. ഗൃഹാതുരത്വ ഭാവങ്ങളുണര്‍ത്തുന്ന നാടന്‍ ശൈലിയിലുള്ള ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ ആഘോഷങ്ങളിലെ ആകര്‍ഷണമാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു. എല്ലാവരും കുടുംബസമേതം കൃത്യസമയത്ത് എത്തിച്ചേര്‍ന്ന് ക്രിസ്മസ് നവവത്സരാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. റോയി ജേക്കബ് കൊടുമണ്‍, പ്രസിഡന്‍റ് (201) 7571521 രാജന്‍ മോഡയില്‍, സെക്രട്ടറി (2016747492), സെബാസ്റ്റ്യന്‍ ജോസഫ്, ട്രഷറര്‍(201) 5999228 മിസസ് സൂസന്‍ മാത്യു, വൈസ് പ്രസിഡന്‍റ് (201) 2078942, മിസസ് സൂസന്‍ മാത്യൂസ്, അസി. സെക്രട്ടറി അസി. ട്രഷറര്‍ (201) 2618717.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.