You are Here : Home / USA News

ഒർലാന്റോ ഒരുമ ആഘോഷങ്ങൾ അവിസ്മരണീയമായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, January 12, 2017 01:16 hrs UTC

ഫ്ളോറിഡ: ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാർഷിക സമ്മേളനവും വൈവിധ്യമാ കലാപരിപാടി കളോടെ ഡിസംബർ 17 ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വിവിധ കലാകാരന്മാർ അവതരി പ്പിച്ച പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. വൈകുന്നേരം 5.30ന് കുട്ടികള്‍ക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്‌. ശ്രീ. ജെറി കാമ്പിയില്‍ നേതൃത്വം കൊടുത്ത ആര്‍ട്ട്‌ പ്രദർശനത്തിൽ 7 കലാകാരന്‍മാര്‍ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്‌ കാണികള്‍ക്ക് വേറിട്ട അനുഭവമായിതീര്‍ന്നു. സാറാ കാമ്പിയിലിന്റെയും റിയാ കാമ്പിയിലിന്റെയും പ്രാര്‍തനാ ഗാനത്തോടെ കൃത്യം 7 മണിക്ക്തന്നെ കലാപരി പാടികള്‍ക്ക് തുടക്കം കുറിച്ചു. ഒരുമയുടെ 2016 ലെ പ്രസിഡന്റായ ശ്രീമതി ദയാ കാമ്പിയില്‍ സദസിനു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്, ശ്രീമതി നിഷാ മറ്റത്തില്‍ അണിയിചൊരുക്കിയ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റിനും എയ്ഞ്ചൽ ഡാൻസിനും ശേഷം മിടായികളുമായി കുട്ടി കളെ ആകര്‍ഷിച്ചു കൊണ്ട് സാന്താക്ലൌസ് വേദിയില്‍എത്തിച്ചേര്‍ന്നു. മുഖ്യാതിഥി ആയി എത്തിച്ചേര്‍ന്ന സെയ്ന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക്ക ഇടവക വികാരി ഫാദർ ജോര്‍ജ് കുപ്പയില്‍, പ്രസിഡന്റ് ശ്രീമതി ദയാ കാമ്പിയില്‍, സെക്രട്ടറി ബാബു ശങ്കര്‍, ട്രെഷറര്‍ രേണു പാലിയത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ സ്മിതാ സോണി എന്നിവര്‍ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാദർ ജോര്‍ജ് കുപ്പയില്‍ ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന കൾച്ചറൽ പ്രോഗ്രാമില്‍ സെയ്ന്റ്സ് മുണ്ടക്കലിന്റെ ഇമ്പമാര്‍ന്ന ഗാനാലാപനം, 11 കലാകാരികള്‍ പങ്കെടുത്ത വനിതകളുടെ ഡാന്‍സ്, കുട്ടികളുടെ നാടന്‍ പാട്ട് ഡാന്‍സ്, ലയന ഡാന്‍സ് സ്കൂളിലെ കുട്ടിക ളുടെ ഡാന്‍സ്, ആൺകുട്ടികളുടെ ഡാന്‍സ്, ഇൻസ്ട്രുമെൻറൽ മ്യൂസിക്, ബോളിവുഡ് ഡാന്‍സ്, ഫോൾക്ക്ഡാന്‍സ്, ക്രിസ്മസ് തീം ഡാൻസ്, കിഡ്സ് ആക്ഷൻ സോങ്ങ് , കുട്ടികളുടെ ക്രിസ്മസ് ഗാനാലപനങ്ങള്‍, ശ്രീ. സായിറാമും മകള്‍ സ്വാതിയും ആലപിച്ച യുഗ്മ ഗാനം എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ശ്രീമതി സ്മിതാ നോബി ള്‍ കൊറിയോഗ്രാഫി ചെയ്ത ഫാഷൻ ഷോ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടുകയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ജെസ്സി ജിജിമോന്‍, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി, യൂത്ത് കോർഡിനേറ്റർ അഞ്ജലി പാലിയത്ത്, സാറാ കാമ്പിയില്‍ എന്നിവര്‍ കലാപരിപാടികളുടെ അവതാരകരായിരുന്നു. 30 ഓളം കുട്ടികള്‍ പങ്കെടുത്ത കാരോള്‍ സംഘഗാനത്തിനു ശേഷം ഒരുമയുടെ മുന്‍കാല പ്രസിഡന്റ്മാര്‍ ഒന്നിച്ചു ക്രിസ്മസ് കേക്ക് കട്ട്‌ ചെയ്തു. അതിനു ശേഷം, 2016ല്‍ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. തുടര്‍ന്ന്, സെക്രട്ട റി ബാബു ശങ്കര്‍ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. ശബ്ധവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും അനിരുഥ്‌ പാലിയത്തും ജെറി കാമ്പിയിലും ബാബു ചിയേഴത്തും ചുക്കാന്‍ പിടിച്ചപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീ. സജി ജോൺ ഉം ശ്രീ. ബാബു ശങ്കറുമാണ്. ശ്രീ.ജോയ് ജോസഫിന്റെയും നിര്‍മല ജോയിയുടെയും ശ്രീ.ജിജിമോന്റെയും നേതൃത്വത്തില്‍ വിഭവമാര്‍ന്ന ഡിന്നറും ഉണ്ടായിരുന്നു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.