You are Here : Home / USA News

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Thursday, January 12, 2017 07:02 hrs UTC

വറുഗീസ് പ്ലാമൂട്ടില്‍

 

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറസിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എല്‍മോണ്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വീന്‍സില്‍ നടന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കും ദനഹാ ശുശ്രൂഷയ്ക്കും ശേഷം നടന്ന ചടങ്ങില്‍ വികാരി വെരി.റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പ ആമുഖ പ്രസംഗം നടത്തി. കോണ്‍ഫറന്‍സില്‍ ഇടവക ജനങ്ങള്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനീര്‍ കമ്മിറ്റിയംഗം കൂടിയാ ഭദ്രാസന അസംബ്ലി അംഗം മാത്യു വറുഗീസ് എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെപ്പറ്റി സംസാരിച്ചു. കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനിയര്‍ കമ്മിറ്റിയംഗം ഫിലിപ്പോസ് സാമുവല്‍, ഇടവക ട്രസ്റ്റി ജോസ് മാത്യു, ഇടവക സെക്രട്ടറി നീല്‍ സൈമണ്‍, ഭദ്രാസന അസംബ്ലി അംഗം രാജന്‍ ജോര്‍ജ്, മലങ്കര അസോസിയേഷന്‍ അംഗം തോമസ്. ടി. വറുഗീസ്, മേരി വറുഗീസ് എന്നിവരും സന്നിഹിതരായിരുന്നു. ജോര്‍ജ് തുമ്പയിലില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി കൊണ്ട് വെരി.റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് മാത്യു, മാത്യു. വി. വറുഗീസ്, സജി.എം.വറുഗീസ്, ജോര്‍ജ് സി. പറമ്പില്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ ഏറ്റുവാങ്ങി. സുവനിയറിലേക്കുള്ള പരസ്യം ബോബി. സി. പറമ്പിലും നല്‍കി. ജനുവരി 31-ന് കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്നു ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ ആഹ്വാനം ചെയ്തു. പെന്‍സില്‍വേനിയയിലെ പോക്കൊണോസ് മലനിരകള്‍ക്ക് സമീപം കലഹാരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: For registration - www.northeastamericandiocese.formstack.com/forms/fycregistration2017 Family conference website - www.fyconf.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.