You are Here : Home / USA News

ഭരണ സിരാ കേന്ദ്രങ്ങളില്‍ രണ്ടു ഇന്ത്യന്‍ വംശജര്‍ക്ക് നിയമനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 18, 2017 12:07 hrs UTC

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറുമണിക്കൂര്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഒബാമ രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ കൂടി ഭരണ സിരാ കേന്ദ്രങ്ങളില്‍ നിയമിച്ചു. ജനുവരി 16ന് നാഷ്ണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അഡ് വൈസറി കൗണ്‍സില്‍(National Infrastructure Advising) മെമ്പറായി സി.ജെ.പട്ടില്‍(ഡി.ജെ.പാട്ടില്‍), ജെ.വില്യം ഫുള്‍ ബ്രൈറ്റ് ഫോറിന്‍ സ്‌ക്കോളര്‍ഷിപ്പ് ബോര്‍ഡ് മെമ്പറായി ജനുവരി 7ന് മനീഷ് ഗോയലിനേയുമാണ് ഒബാമ നിയച്ചത്. 2015 മുതല്‍ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ചീഫ് ഡാറ്റാ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചുവരികയാണ് ഡി.ജെ.പാട്ടില്‍. വിവിധ കമ്പനികളുടെ സ്ഥാപകനായ മനീഷ് ഗോയല്‍ ഡ്യൂക്ക് ആന്റ് യെല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ്. അമേരിക്കന്‍ ജനതയെ സേവിക്കാന്‍ ഇരുവരും പ്രകടിപ്പിച്ച സന്നദ്ധത പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നും, എല്ലാ ആശംസകളും നേരുന്നുവെന്നും ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു
    അറ്റ്‌ലാന്റ: സ്‌കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന...

  • മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം ജനുവരി 28-ന്
    ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതുവത്സരാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട്...

  • വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി
    മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ്...

  • ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകയില്ല ട്രമ്പെന്ന് വെനിസ്യൂലിന്‍ പ്രസിഡന്റ്
    വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ്...

  • പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും
    പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി...