You are Here : Home / USA News

സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 21, 2017 12:55 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടും സാമ്പത്തീക ക്ലേശം മൂലം അത് സാധിക്കാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നല്‍കി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ ' പദ്ധതിക്ക് ഇടവക തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനോടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതിമതഭേദമെന്യേ അര്‍ഹരായ മൂന്നുപേരെ തിരഞ്ഞെടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അമേരിക്കന്‍ അതി ഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ ഈ ദേവാലയം കഴിഞ്ഞ 30 വര്‍ഷത്തിലധികമായി, ''അഗതികളെ സഹായിക്കുക, വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക'' എന്ന ക്രൈസ്തവ ദൗത്യത്തെ മുന്‍നിറുത്തി വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം വൈദ്യസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങി വിവിധങ്ങളായ ജനക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവരുന്നു.

 

 

കഴിഞ്ഞ വര്ഷം ഇടവകാംഗങ്ങളായ ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരടങ്ങുന്ന സന്നദ്ധസംഘം, പ്രാഥമീക വൈദ്യസഹായം പോലും ലഭ്യമല്ലാത്ത ഗ്വാടിമാലയിലെ ഉള്‍പ്രദേശങ്ങളില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന മെഡിക്കല്‍ ക്യാമ്പുകള്‍ വഴി സൗജന്യ വൈദ്യപരിശോധനയും അവശ്യമരുന്ന് വിതരണവും നടത്തുകയുണ്ടായി. വര്‍ഷത്തില്‍ നിരവധി തവണ ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും യുവജനങ്ങളും ഡാലസിലെ വിവിധ ചാരിറ്റി പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. കൂടാതെ മെന്‍സ് ഫെല്ലോഷിപ്, വനിതാസമാജം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇടവക വികാരി റെവ ഫാ സാജന്‍ ജോണ്‍, അസിസ്റ്റന്റ് വികാരി റെവ ഫാ ഡോ രഞ്ജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഇത്തരം ജനക്ഷേമ പദ്ധതികള്‍ ഭദ്രാസനത്തിലെ ഇതര ഇടവകകള്‍ക്കും ഉത്തമ മാതൃകയാണെന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ എല്‍ദോ മാര്‍ തീത്തോസ് അഭിപ്രായപ്പെട്ടു. ''സാധുജന സൗജന്യ ഹൃദയ ശസ്ത്രക്രിയ' പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ആപ്ലിക്കേഷന്‍ ഫോമും www.stignatious.com എന്ന സൈറ്റില്‍ ലഭ്യമാണ്. അര്‍ഹരായ രോഗികള്‍ക്ക്, പൂര്‍ത്തിയാക്കിയ ആപ്ലിക്കേഷനും അനുബന്ധ രേഖകളും stignatiouschurch@gmail.com എന്ന അഡ്രസ്സില്‍ ഇ-മെയില്‍ ചെയ്യാവുന്നതാണെന്നു കത്തീഡ്രല്‍ സെക്രട്ടറി ശ്രീ ബാബു കുര്യാക്കോസ് അറിയിച്ചു. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്മാരായ റെവ ഫാ വര്ഗീസ് പോള്‍, സെസില്‍ മാത്യു എന്നിവരെ ഫോണില്‍ക്കൂടിയും (1-214-566-3357) ബന്ധപ്പെടാവുന്നതാണ്. സെയിന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി. ആര്‍. ഒ. കറുത്തേടത്തു ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കൊലപാതകരാഷ്ട്രീയത്തിനെതിരെ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ
    ന്യൂയോര്‍ക്ക്: പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമേറ്റതിനു ശേഷം കേരളത്തില്‍ അടിക്കടി ബി ജെ പി /സംഘ പരിവാര്‍...

  • ട്രംപിന് അഭിനന്ദനം അറിയിച്ചു മാര്‍പാപ്പയുടെ സന്ദേശം
    വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ്...

  • റിച്ചാര്‍ഡ് വര്‍മ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞു
    വാഷിങ്ടന്‍ : ഇന്ത്യന്‍ യുഎസ് അംബാസഡര്‍ പദവിയില്‍ നിന്നും റിച്ചാര്‍ഡ് വര്‍മ വിരമിച്ചു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍...

  • നെഹമ്യ പ്രവാചകനോട് ട്രംപിനെ ഉപമിച്ചു റോബര്‍ട്ട് ജഫറസ
    വാഷിങ്ടന്‍ ഡിസി : തകര്‍ന്ന കിടന്ന യെരുശലേം മതില്‍ നിര്‍മ്മിക്കുന്നതിനും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു നേതൃത്വം...

  • ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് കാനഡയില്‍
    വര്‍ഗീസ് പ്ലാമൂട്ടില്‍   മിസ്സിസാഗ(കാനഡ) : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ്...