You are Here : Home / USA News

സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം ഫെബ്രുവരി 2 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, January 23, 2017 12:31 hrs UTC

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്റെ പൊതുയോഗവും ഫെബ്രുവരി 2മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ഊര്‍ശലേം അരമന ചാപ്പലില്‍ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് വൈദിക സംഘത്തിന്റെ സമ്മേളനവും 3 ന് വെള്ളിയാഴ്ച മെത്രാസന ഇടവക പൊതുയോഗവും 4 ശനിയാഴ്ച മലങ്കര സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് ഒരു വൈദിക പ്രതിനിധിയേയും രണ്ട് ആത്മായ പ്രതിനിധികളെയും മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് നടക്കുന്ന ഭദ്രാസന അസംബ്ലി അംഗങ്ങളുടെ യോഗത്തില്‍ ഭദ്രാസന സെക്രട്ടറിയെയും 2 വൈദിക പ്രതിനിധികളെയും നാല് ആത്മായ പ്രതിനിധികളെയും ഭദ്രാസന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുമെന്നു ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അറിയിച്ചു. ഭദ്രാസനത്തിലെ ഇടവക വികാരിമാരും പള്ളി പ്രതിപുരുഷന്മാരും അസോസിയേഷന്‍ അംഗങ്ങളുള്‍പ്പെടെ ഏകദേശം 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിജയത്തിനായി റോയി സി. മാത്യു ജനറല്‍ കണ്‍വീനറും ഫാ. മാമ്മന്‍ മാത്യു ചെയര്‍മാനും ഫാ. രാജേഷ് കെ. ജോണ്‍(അക്കമഡേഷന്‍) ഫാ. ജോയല്‍ മാത്യു (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) ഫാ. ജേയ്ക്ക് കുര്യന്‍(റജിസ്‌ട്രേഷന്‍ ആന്‍ഡ് ഇലക്ഷന്‍) ഫാ. ഡോ. വി.ഒ.വര്‍ഗീസ്(ഫുഡ്) ഫാ. ഐസക് പ്രകാശ് (റിസപ്ഷന്‍) ഫാ. പി. എം. ചെറിയാന്‍(ലിറ്റര്‍ജി) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ഊര്‍ജ്ജസ്വലമായി പുരോഗമിക്കുന്നുവെന്ന് ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ് തോമസും പിആര്‍ഒ എല്‍ദോ പീറ്ററും സംയുക്തമായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ജോര്‍ജിയയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 12
    ജോര്‍ജിയ: ജനുവരി 21, 22 തീയതികളില്‍ ജോര്‍ജിയയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്...

  • പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍
    വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ...

  • ഐപിഎല്ലില്‍ റവ. ഡോ. പോള്‍ പതിക്കല്ലിന്റെ സന്ദേശം ജനുവരി 24ന്
    ഹൂസ്റ്റണ്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ജനുവരി 24 ചൊവ്വാഴ്ച രാത്രി 9 ന് (ന്യുയോര്‍ക്ക് ടൈം) ന്യൂജഴ്‌സി ടീനക്ക് സെന്റ്...

  • വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം. മണി
    സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിയന്ത്രണം ഒഴിവാക്കി...