You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Monday, January 23, 2017 12:34 hrs UTC

ഫിലഡല്‍ഫിയയില്‍ കോണ്‍ഫറന്‍സ് കിക്കോഫ്

വര്‍ഗീസ് പ്ലാമ്മൂട്ടില്‍

ഫിലഡല്‍ഫിയ : ആവേശകരമായ പ്രതികരണമുയര്‍ത്തി ഫാമിലി കോണ്‍ഫറന്‍സ് റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനങ്ങളിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്തി വരുന്ന പ്രതിനിധി സംഘത്തിന് മുന്‍പെങ്ങുമില്ലാത്ത പിന്തുണയാണു ലഭിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22 ഞായറാഴ്ച ഫിലഡല്‍ഫിയ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയായില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന റജിസ്‌ട്രേഷന്‍ കിക്കോഫില്‍ വികാരി ഫാ. എം. കെ. കുറിയാക്കോസ് ആമുഖ പ്രസംഗം നടത്തി. മലങ്കര അസോസിയേഷന്‍ അംഗമായ ഡീക്കന്‍ ഡാനിയേല്‍ യോഹന്നാനില്‍ നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ഫാ. എം. കെ. കുറിയാക്കോസ് റജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുവനീര്‍ പരസ്യ ഉദ്ഘാടനം കോണ്‍ഫറന്‍സ് കമ്മിറ്റി അംഗം കൂടിയായ രാജന്‍ പടിയറയില്‍ നിന്നും ഫോം സ്വീകരിച്ചുകൊണ്ട് ഫാ. എം. കെ. കുറിയാക്കോസ് നിര്‍വ്വഹിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് എന്നിവര്‍ കോണ്‍ഫറന്‍സിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കി.

 

 

 

 

ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍, സെക്രട്ടറി ജോണ്‍ പണിയ്ക്കര്‍, ഭദ്രാസന അസംബ്ലി അംഗം ബിനു മാത്യൂസ്, കോണ്‍ഫറന്‍സ് കമ്മിറ്റി അംഗം മാത്യു വര്‍ഗീസ്, എന്റര്‍ടെയിന്‍മെന്റ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ഇടവകാംഗം സൂസന്‍ മാത്യു എന്നിവരും പങ്കെടുത്തു. ജനുവരി 31 ന് ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.