You are Here : Home / USA News

തിരിച്ചറിയൂ ഈ സ്വാശ്രയ ശക്തികളെ

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Thursday, January 26, 2017 12:32 hrs UTC

"നിങ്ങളുടെ ചിന്തകളും,മനസ്സുകളും മരവിച്ചിട്ടില്ല എങ്കില്‍ തിരിച്ചറിയൂ ഈ സ്വാശ്രയ ശക്തികളെ...!!

 

ആദ്യമായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരോട് ഒരു ചോദ്യം? തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പ്രശ്‌നത്തില്‍ എന്തുകൊണ്ട് ഭരണപക്ഷവും,പ്രതിപക്ഷവും,രാഷ്ട്രീയക്കാരും,മീഡിയയും,നിയമപാലകരും,കോടതിയും വസ്തുതകള്‍ മനസ്സിലാക്കുകയും,വളരെ കാലം ആയി അറിയാമായിരുന്നിട്ടും ഇടപെടുന്നില്ല,മൗനം പാലിക്കുന്നു. അറ്റന്റന്‍സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് പരുഷമായി സംസാരിക്കുന്ന ലക്ഷ്മി നായരെ നിങ്ങള്‍ കണ്ടു കഴിഞ്ഞു.എന്താണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും,ഇപ്പോഴത്തെ പ്രിന്‍സിപ്പാളും ആയ ലക്ഷ്മി നായര്‍ എന്ന വനിതയെ സംരക്ഷിക്കുന്നതില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ മുന്നിട്ടു ഇറങ്ങിയിരിക്കുന്നത്? അവര്‍ക്കുള്ള,അല്ലെങ്കില്‍ അവരില്‍ അലിഞ്ഞു ചേര്‍ന്ന പാര്‍ട്ടി കൂറുകള്‍,പിന്നെ ചില വിധേയത്വവും .അവര്‍ വാര്‍ത്തകളില്‍ നിന്നും ശ്രെധ തിരിച്ചു വിടുന്നു.ആര്‍ക്കു വേണ്ടി?

 

 

 

കേരളത്തിലെ എല്ലാ കോടതി വരാന്തകളിലും,നിയമ പഠന സ്ഥാപനങ്ങളിലും,നിയമ സഭ,നഗര സഭ,മുനിസിപ്പാലിറ്റി,പഞ്ചായത്തുകള്‍,നിയമ സഭാ മന്ദിരം,സെക്രട്ടേറിയല്‍ ആഫീസുകള്‍,പാര്‍ട്ടി നേതൃത്വം,എം.പി,എം എല്‍ എ.മന്ത്രി.കേന്ദ്ര മന്ത്രിമാര്‍,വാര്‍ത്താ വിനിമയ ശൃങ്ഗലകള്‍,..അങ്ങിനെ എല്ലായിടത്തും ലോ അക്കാദമിയില്‍ പഠിച്ചു നല്ല മാര്‍ക്കും 85 % മുതല്‍ 100 % വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ കേളേജില്‍ പോയി അറ്റന്‍ഡന്‍സ് കിട്ടിയവരും ആണ്.അങ്ങിനെ റാങ്കും,ഫസ്റ്റ് ക്ലാസ് മാര്‍ക്കും വാങ്ങിയവര്‍ ആണ് ഞാന്‍ മുന്‍പേ പറഞ്ഞ സ്ഥലങ്ങളില്‍ എല്ലാം വിഹരിക്കുന്നത്.അവരില്‍ പ്രമുഖരായ ചിലരെ ഇവിടെ പരിചയപ്പെടുത്താം.ഇവര്‍ക്ക് നമ്മുടെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി നിമിഷ നേരം മതിയെന്ന് നിങ്ങള്ക്ക് സ്വന്തമായി ചിന്തിച്ചാല്‍ മനസ്സിലാകും.പക്ഷെ എന്ത് കൊണ്ട് അവര്‍ മൗനം പാലിക്കുന്നു വെന്നും. ഇവര്‍ ആരും തന്നെ പഠന സമയത്തു കൃത്യമായി ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്തതായി നിങ്ങള്ക്ക് തോന്നുന്നുണ്ടോ? രാഷ്ട്രീയ ചിന്തകളില്‍ നിന്നും,കൂറുകളില്‍ നിന്നും അല്‍പ സമയം മാറി ഇരുന്നു ചിന്തിക്കുക.അപ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാവും എന്ത് കൊണ്ടാണ് ലക്ഷ്മി നായര്‍ എന്ന പ്രിന്‍സിപ്പാള്‍ ഇത്രയും ചങ്കൂറ്റത്തോടെ സംസാരിക്കുന്നത് എന്നും,പാര്‍ട്ടി ഉന്നത തലങ്ങളിലും,ഭരണ പ്രതി പക്ഷത്തും,മാധ്യമ രംഗത്തും,നമ്മുടെ വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തോട് ഇത്രയും തണുത്ത പ്രതികരണവും,ഒളിച്ചു കളി എന്നും.ഇനി ഇതാ നിങ്ങള്‍ അറിയുന്ന അറ്റന്റന്‍സ് പ്രശ്‌നമില്ലാതെ നല്ല രീതിയില്‍ മാര്‍ക്ക് വാങ്ങി പാസ്സ് ഔട്ട് ആയ പ്രധാനികളില്‍ ചിലര്‍. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, മേഴ്‌സിക്കുട്ടി അമ്മ, കെ കെ ഷൈലജ, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് നിലവിലെ മന്ത്രിസഭയില്‍ ലോ അക്കാദമിയില്‍ നിന്നും ബിരുദമെടുത്തവര്‍. മുന്‍ മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, ബിനോയ് വിശ്വം, എംഎം ഹസന്‍, കുട്ടി അഹമ്മദ് കുട്ടി, മോന്‍സ് ജോസഫ്, കെ മുരളീധരന്‍, എംകെ മുനീര്‍, വി എസ് ശിവകുമാര്‍, പി എസ് സുജനപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം വിജയകുമാര്‍ എന്നിവരും ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. എംപിമാരായ എംബി രാജേഷ്, കെ സി വേണുഗോപാല്‍ എന്നിവരും മുന്‍ എംപിമാരായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെ എന്‍ ബാലഗോപാല്‍, പീതാംബരക്കുറുപ്പ്, സിഎസ് സുജാത എന്നിവരും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ. ഇതൊന്നും കൂടാതെ നിരവധി എംഎല്‍എമാരും മുന്‍ എംഎല്‍എമാരും,ജഡ്ജിമാര്‍,വിവിധ വകുപ്പ് മേലധ്യക്ഷന്മാര്‍,കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബേര്‍സ് ചെറുതും വലുതുമായ പാര്‍ട്ടി സ്ഥാനം വഹിക്കുന്നവര്‍,ഈ നിര നീളുകയാണ്. ഇവരെല്ലാം മൗനം പാലിക്കുന്നതിന്റെ ഒരു കാരണം ഇതാണോ? ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മാനേജ്‌മെന്റിനോടുള്ള നന്ദി പ്രകടനമാണോ ഈ നിശബ്ദത. പഠനത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ സ്വാഭാവികമായും നഷ്ടമാകുന്ന അറ്റന്‍ഡന്‍സ് ഇവരുടെ ബിരുദധാരണത്തിന് തടസമായിട്ടില്ല എന്നതും,ഉന്നത വിജയവും. ഈ വിധേയത്വം ആണ് മാനേജുമെന്റിന്റെ ശക്തി. കുറച്ചു പേരുടെ പേരുകള്‍ എഴുതി എന്ന് കരുതി വലിയ സ്രാവുകള്‍ ഇപ്പോഴും വേറെ ഉണ്ട്..നിങ്ങളുടെ ചിന്തകളും,മനസ്സുകളും മരവിച്ചിട്ടില്ല എങ്കില്‍ തിരിച്ചറിയൂ ഈ സ്വാശ്രയ ശക്തികളെ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.