You are Here : Home / USA News

"മലയാളി റേഡിയോ'യ്ക്ക് ഹൂസ്റ്റണില്‍ തുടക്കമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, January 26, 2017 11:30 hrs UTC

ഹൂസ്റ്റണ്‍: ലോകമെങ്ങും ഒരു മലയാളി റേഡിയോ എന്ന ആശയത്തില്‍ ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട "മലയാളി റേഡിയോ'യുടെ ആദ്യ പ്രക്ഷേപണം ജനുവരി 21-ന് ഞായറാഴ്ച ആരംഭിച്ചു. ആദ്യ പ്രക്ഷേപണത്തോടനുബന്ധിച്ച് മിസോറി സിറ്റിയില്‍ വച്ചു നടന്ന മലയാളി റേഡിയോ ലോഞ്ചിംഗ് ചടങ്ങ് പ്രൗഡഗംഭീരമായിരുന്നു. പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു മലയാളി റേഡിയോ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം സംഘാടകരും അതിഥികളും പങ്കുവെച്ചു. കോശി തോമസിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ കെന്‍ മാത്യു (പ്രോട്ടേം മേയര്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍), കോശി തോമസ് (വോയ്‌സ് ഓഫ് ഏഷ്യ), ഡോ. ഷൈജു സഖറിയ (യു.ജി.എം എന്റര്‍ടൈന്‍മെന്റ്), ജോര്‍ജ് കൊളാച്ചേരില്‍ (സൗത്ത് ഏഷ്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്), ലിഡാ തോമസ് (ഒ.കെ.സി.സി) എന്നിവര്‍ ചേര്‍ന്ന് നിലവിളിക്ക് കൊളുത്തി മലയാളി റേഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കെന്‍ മാത്യു, കോശി തോമസ്, മാഗ് പ്രസിഡന്റ് തോമസ് ചെറുകര, മാധ്യമ പ്രവര്‍ത്തകരായ ഈശോ ജേക്കബ്, ജീമോന്‍ റാന്നി, സണ്ണി കാരിയ്ക്കല്‍ (സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രവാസി മലയാളികളുടെ ഗൃഹാതുരത്വ ഓര്‍മ്മകളെ തട്ടിയുണര്‍ത്തി ശ്രുതിമധുരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നിരവധി പരിപാടികളാണ് മലയാളി റേഡിയോയില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഈ മഹത്തായ സംരംഭത്തിന്റെ പാര്‍ട്ട്ണര്‍മാരായ വിജു വര്‍ഗീസ്, ലോയിഡ് ഡാനിയേല്‍, ലിഡാ തോമസ്, സിന്ധു പിള്ള എന്നിവര്‍ അറിയിച്ചു. തുടര്‍ന്ന് കലാപരിപാടകളും ഉണ്ടായിരുന്നു. മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ദിയാ മരിയാ വര്‍ഗീസ്, സ്മിതാ മുംതാസ് ഏബ്രഹാം, അനു രശ്മി ജോസഫ് തുടങ്ങി നിരവധി പെണ്‍കുട്ടികളാണ് റേഡിയോ ജോക്കികളായി മലയാളി റേഡിയോയെ ഈടുറ്റതാക്കുന്നത്. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെ ഹൂസ്റ്റണില്‍ നിന്നും ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരിപാടികള്‍ 1590 എ.എമ്മില്‍ ട്യൂണ്‍ ചെയ്തിട്ട് 713 974 40000-ല്‍ വിളിക്കാവുന്നതാണ്. മലയാളി റേഡിയോ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ 24 മണിക്കൂറും മലയാളം പാട്ടുകളും, ആര്‍.ജെ. കളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിവിധ പരിപാടികളും ശ്രവിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍
    ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ...

  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ
    ഹൂസ്റ്റൺ : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ്...