You are Here : Home / USA News

മികവു തെളിയിച്ച് കാൻജ് - 2017 പ്രവർത്തന ഉദ്ഘാടനം!

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, January 27, 2017 12:57 hrs UTC

ന്യൂജേഴ്‌­സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിയുടെ (കാൻജ്) 2017 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മികവാർന്ന രീതിയിൽ നടത്തപ്പെട്ടു. ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എഡിസൺ ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് എല്ലാവരെയും ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്‌തു, ശേഷം പ്രസിഡന്റ് സ്വപ്‍ന രാജേഷ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റി ബോർഡ് അംഗങ്ങളും സംയുക്തമായി നിലവിളക്ക് കൊളുത്തി ഔപചാരികമായി പരിപാടി ഉദ്‌ഘാടനം ചെയ്തു, ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ മുൻപാകെ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് നടത്തിയ അധ്യക്ഷ പ്രസംഗം വരും വർഷത്തെ കാൻജ് നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളുടെ ഒരു മാർഗ രേഖ ആയിരുന്നു. കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സിയുടെ എക്കാലത്തെയും പ്രവർത്തനങ്ങൾക്കു മാറ്റ് കൂട്ടുവാൻ തക്കവണ്ണമുള്ള മിസ് കാൻജ് സൗന്ദര്യ മത്സരം, ഫാമിലി നൈറ്റ്, ഓണാഘോഷം, കമ്മ്യൂണിറ്റി ബ്ലഡ് ഡ്രൈവ്, വോളി ബോൾ ടൂർണമെന്റ് , ഫുഡ് ഡ്രൈവ് തുടങ്ങി അനേകം സ്വപ്നപദ്ധതികൾ എല്ലാവരുടെയും പ്രശംസ നേടി, വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ പദ്ധതികളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുകയും പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്തു തുടർന്ന് പോയ വർഷം അസ്സോസിയേഷൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും മുൻപിൽ നിന്ന് പ്രവർത്തിച്ച കൺവീനർമാരെയും കമ്മറ്റി അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടത്തപ്പെട്ടു, റോയ് മാത്യു, അലക്‌സ് മാത്യു, സ്വപ്ന രാജേഷ്, ജോണ്‍ വര്‍ഗീസ്, അജിത് കുമാർ ഹരിഹരന്‍, നന്ദിനി മേനോൻ, മുൻ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ , ജിനേഷ് തമ്പി, ജിനു അലക്‌സ്, ബസന്ത്, മാലിനി നായർ, നീനാ ഫിലിപ്പ്, ജയന്‍ എം ജോസഫ്, പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, ജോസഫ് ഇടിക്കുള , ജെസ്സിക തോമസ് തുടങ്ങിയവരെ പ്രശംസാ ഫലകം നൽകി ആദരിച്ചു. മനോജ് കൈപ്പള്ളി , സുമ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു,ദീപ്തി നായർ ആയിരുന്നു പ്രോഗ്രാം എം സി. തുടർന്ന് അനേകം വ്യക്തികൾ ആശംസാ പ്രസംഗങ്ങൾ നടത്തി, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപ്പറമ്പിൽ , അനിയൻ ജോർജ്, റാം ചീരത്ത് , ഷീല ശ്രീകുമാർ, നന്ദിനി മേനോൻ, ഡോക്ടർ ഗോപി നാഥൻ നായർ, ജിനേഷ് തമ്പി, രാജൻ ചീരൻ, ബോബി തോമസ്‌ ഹരികുമാർ രാജൻ, മാലിനി നായർ, അലക്സ് ജോൺ , രുഗ്മിണി പദ്മകുമാർ, ജോൺ വർഗീസ് തുടങ്ങി അനേകം വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു, ട്രഷറർ എബ്രഹാം ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ് പ്രവാസി ചാനൽ ഫ്‌ളവേഴ്‌സ് ടിവി, അശ്വമേധം, ഇമലയാളി, സംഗമം ന്യൂസ്, കേരളാ ന്യൂസ് ലൈവ്,കേരളം ടൈംസ്, സുനിൽ ട്രൈ സ്റ്റാർ, മഹേഷ് കുമാർ, ജോൺ മാർട്ടിൻ പ്രൊഡക്ഷൻസ് തുടങ്ങി എല്ലാ മാധ്യമങ്ങൾക്കും നന്ദി പറഞ്ഞു, സിത്താർ പാലസ് ഒരുക്കിയ ഡിന്നറോടു കൂടി പരിപാടി സമാപിച്ചു. ട്രസ്ടി ബോർഡ്‌ അംഗങ്ങൾ : ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, ട്രസ്ടി ബോർഡ്‌ അംഗങ്ങളായ ജിബി തോമസ്‌ മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, ആനി ജോർജ്,സ്മിത മനോജ്‌, ജോൺ തോമസ്. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് സ്വപ്‍ന രാജേഷ്, വൈസ് പ്രസിഡന്റ്‌ അജിത് കുമാർ ഹരിഹരൻ, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്സ്), പ്രഭു കുമാർ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്),, കെവിൻ ജോർജ് (യൂത്ത് അഫയേഴ്സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്സ് ) അലക്സ് മാത്യു (എക്സ് ഒഫീഷ്യൽ ) ജോസഫ്‌ ഇടിക്കുള (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.