You are Here : Home / USA News

കോറല്‍ സ്പ്രിങ്‌സ് സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 27, 2017 01:14 hrs UTC

മയാമി :സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം. 2017 ലെ ഭാരവാഹികളായി ജോയ് തോമസ് ജോര്‍ജ് (പ്രസിഡന്റ്), ജെസ്വിന്‍ തോമസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ട്രഷറര്‍), ദീപു സെബാസ്റ്റ്യന്‍ (മാനേജര്‍), അനീഷ് ജോര്‍ജ് (ക്യാപ്റ്റന്‍), സിംസണ്‍ സ്കറിയ (വൈസ് ക്യാപ്റ്റന്‍), അജി തോമസ്, ഡോ. ബേബി ജോര്‍ജ്, മേല്കീ ബൈജു, സജി സാമുവേല്‍, വിനീത് സാമുവേല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ജയ് ഏബ്രഹാം, ജവിന്‍ ഫ്രാന്‍സിസ്, ജിനോ തോമസ്, ജോബി സെബാസ്റ്റ്യന്‍, ജോണ്‍സന്‍ മച്ചാനിക്കല്‍, നെവിന്‍ജോസ്, ഫിലിപ്പ് ജോര്‍ജ്, റിച്ചാര്‍ഡ് ജോസഫ്, ,സെബിന്‍ സ്കറിയ, ഷോണ്‍ ജോസഫ്, ടോണി ഇമ്മാനുവേല്‍, വിനു ജോര്‍ജ് , ഫാദര്‍ കുര്യാക്കോസ് കുംബീക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളും, മുന്‍പ്രസിഡന്റ് ഷാന്റി വര്‍ഗീസ് എക്‌സ് ഒഫീഷ്യയോ ആയും തുടരുന്നു. കോറല്‍സ്പ്രിങ്‌സ് സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ ്ക്ലബ് 2006 ല്‍ഔദ്യോഗികമായി രജിസ്റ്റര്‍ ചെയുകയും തുടര്‍ന്ന് വിവിധ കായിക വിനോദ മത്സരവേദികളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

വര്‍ഷംതോറും നടത്തിവരുന്ന അന്തര്‍ദേശീയ വോളീബോള്‍ ടൂര്‍ണമെന്റ്‌സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ മറ്റൊരു സവിശേഷതയാണ്. കിഡ്‌സ് വോളീബോള്‍ കോച്ചിംഗ് ക്ലാസുകള്‍, വ്യായാമവും ആരോഗ്യവും എന്നി വിഷയത്തെപറ്റിയുള്ള സിമ്പോസിയം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വോളീബോള്‍ ട്രെയിനിങ്, ഇതൊക്കെയാണ് സൗത്ത് ഫ്‌ളോറിഡയിലെ ഏറ്റവും മികച്ചവോളീബോള്‍ ടീംകുടിയായ സ്‌പൈക്കേഴ്‌സ് പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രധാനപ്രവര്‍ത്തന മേഖലകള്‍. കോറല്‍ സ്പ്രിങ്‌സ് സ്‌പൈക്കേഴ്‌സിന്റെ പത്താമത് അന്തര്‍ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് അതിഗംഭീരമായി 2017ല്‍ നടത്തുവാന്‍ പ്ലാന്‍ചെയുന്നതായി പ്രസിഡന്റ് ജോയ് തോമസ് അറിയിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : 9548047328 ജെ. തേക്കുംകാട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.