You are Here : Home / USA News

ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 28-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 27, 2017 01:19 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ദേശീയ നേതാക്കളും, ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, ബോര്‍ഡ് മെമ്പര്‍ അലക്‌സ് തോമസ്, പെന്‍സിവേനിയ ചാപ്റ്റര്‍ പ്രസിഡന്റുമാരായ സജി കരിങ്കുറ്റി, യോഹന്നാന്‍ ശങ്കരത്തില്‍, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതാണ്. പൊതുസമ്മേളനത്തിനുശേഷമുള്ള കലാപരിപാടികളുടെ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഷാലു പുന്നൂസ് അറിയിച്ചു. ഈവര്‍ഷം വ്യത്യസ്തമായ രീതിയില്‍ നൃത്യനൃത്യങ്ങള്‍ കോര്‍ത്തിണക്കി അതിഥികള്‍ക്ക് നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളും ആവിഷ്കരിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സമ്മേളനത്തിലേക്ക് ഫിലാഡല്‍ഫിയയിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610 457 5868, സന്തോഷ് ഏബ്രഹാം (സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310. പി.ആര്‍.ഒ ദാനിയേല്‍ പി തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.