You are Here : Home / USA News

ഡാൻസിംഗ് ഡാംസൽസ് ജീവിത വിജയം നേടിയ വനിതകൾക്ക് അവാർഡ്‌ നൽകുന്നു

Text Size  

Story Dated: Saturday, January 28, 2017 01:40 hrs UTC

ഇന്റർനാഷണൽ വിമൻസ് ഡേ: അവാർഡിന് അപേക്ഷിക്കാം. അന്താരാഷ്‌ട്ര വനിതാ ദിനം: അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ടൊറോന്റോ : ഡാൻസിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡാൻസിംഗ് ഡാംസൽസ് എന്ന നോണ്‍ -പ്രോഫിറ്റ് പ്രസ്ഥാനം വർഷം തോറും നൽകാറുള്ള "ജീവിത വിജയം നേടിയ വനിതകൾക്ക് നൽകുന്ന അവാർഡിനുള്ള " ( DD Women Achievers Award 2017 ) പ്രാഥമിക നാമനിർദ്ദേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കല, സാഹിത്യം, നേതൃത്വം , രാഷ്ട്രീയം , ബിസിനെസ് , മീഡിയ, സ്വയം തൊഴിൽ, ചാരിറ്റി, വിദ്യാഭ്യാസം ,ആരോഗ്യം, ശാസ്ത്ര -സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും വിജയം കൈവരിച്ച 10 വനിതകളെയാണ് ഈ വര്ഷം അവാർഡിന് പരിഗണിക്കുന്നത് . കഴിഞ്ഞ വർഷം മലയാളികളായ ഡോ.സുഹറ പന്തപുലക്കൽ, മഞ്ജു റോസ് , ഡോ.ചിന്നമ്മ എന്നിവർ ഈ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേത്രാ ഉണ്ണി എന്ന മലയാളി പെൺകുട്ടിക്ക് "റൈസിംഗ് സ്റ്റാർ " അവാർഡും ലഭിച്ചിരുന്നു. നിർമല തോമസ്‌ , മീനു ജോസ് , മാല പിഷാരടി , മരിയ ജോബ്‌ സണ്‍ ഈശോ , ജെന്നിഫെർ പ്രസാദ് , മേഴ്സി ഇലഞ്ഞിക്കൽ എന്നിവരാണ് മുൻവർഷങ്ങളിലെ മലയാളികളായ അവാർഡ് ജേതാക്കൾ.

 

 

 

സ്വന്തം കർമ്മ മണ്ഡലത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച് ജീവിത വിജയം നേടിയ സ്ത്രീകളെ നിങ്ങൾക്ക് അറിയുകയും , അവർക്ക് ഒരു അംഗീകാരം ലഭിക്കേണ്ടത് ഒരു ആവശ്യമെന്ന് തോന്നുകയും ചെയ്യുന്നെങ്കിൽ, അവരുടെ പേര് അവാർഡിനായി നിർദേശിക്കാവുന്നതാണ്‌ . അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള ഒരു ലഖുവിവരണവും ഫോട്ടോയും സഹിതം ഓണ്‍ ലൈനിൽ നോമിനേഷൻ പൂരിപ്പിച്ച് അയയ്ക്കുക . സ്വന്തമായി അയക്കുന്ന നോമിനേഷനുകളും പരിഗണിക്കും. ഫെബ്രുവരി 15 ആണ് നോമിനേഷനുകൾ ലഭിക്കേണ്ട അവസാന തീയതി. പ്രിലിമിനറി നോമിനേഷനുകൾ വിദഗ്ധ സമിതി പരിശോധിച്ചതിനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്കു അവാർഡിനുള്ള ഫോറം അയച്ചുകൊടുക്കും. മാർച്ച്‌ -1 ന് അവാർഡുകൾ പ്രഖ്യാപിക്കും. മാർച്ച്‌ 18- ന് ടൊറൊന്റോ സിറ്റി ഹാളിൽ നടക്കുന്ന "ഇന്റർ നാഷണൽ വിമൻസ് ഡേ " ആഘോഷങ്ങളോടനുബന്ധിച്ച് ഫെഡറൽ - പ്രൊവിഷ്യൽ മന്ത്രിമാരും , ഒന്റാരിയോ പ്രീമിയറും മേയറുമൊക്കെ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ മേരി അശോക്‌ അറിയിച്ചു. "Be Bold for Change" എന്നതാണ് ഈ വർഷത്തെ വനിതാദിന ആഘോഷങ്ങളുടെ പ്രമേയം. കൂടുതൽ വിവരങ്ങൾക്കും നോമിനേഷൻ ഫോറത്തിനും അവരുടെ ഔദ്യോഗീക വെബ്സൈറ്റായ www.ddshows.com or www.iwdawards.com സന്ദർശിക്കുക .

 

റിപ്പോര്ട്ട് : ജൈസണ്‍ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.