You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് ഫാമിലി കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 28, 2017 01:46 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലായ് 19 മുതല്‍ 22 വരെ (ബുധന്‍-ശനി) ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള 'ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍' വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, സഭാംഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയെന്നിങ്ങനെയുള്ള വിവിധങ്ങളായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടംബസംഗമത്തിന്, കാനഡയിലും അമേരിക്കയിലുമുള്ള ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ പശ്ചാത്തലം, ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന കെട്ടിട സമുച്ചയം, എല്ലാറ്റിലുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന വിശാലമായ കോബൌണ്ടും, പരിസരവും തുടങ്ങി, കുടുംബ മേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാല്‍ സമ്പന്നമാണ് ഈ വര്‍ഷത്തെ ഫെസിലിറ്റി എന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്. മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, ശാലേം ടിവിയിലൂടെ ക്രിസ്തുവിന്റെ രക്ഷാകര സുവിശേഷം ലോകമെമ്പാടും ഘോഷിക്കുന്ന പ്രഗല്‍ഭ വാഗ്മിയും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ, പാറേക്കര, വെരി.റവ.പൗലോസ് കോര്‍ എപ്പിസ്‌ക്കോപ്പാ സെമിനാറിന്റെ മുഖ്യപ്രഭാഷകനായിരിക്കും. കുടുംബമേളയുടെ സുഗമമായ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ ദൊ മോര്‍ തീത്തോസിന്റെ മേല്‍ നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിശ്വാസികളേവരും, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും, ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണവും, പരിശ്രമവും, പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും, അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ സഭാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.