You are Here : Home / USA News

കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷനു (KEAN) പുതിയ നേതൃത്വം

Text Size  

Story Dated: Sunday, January 29, 2017 01:03 hrs UTC

ന്യൂജേഴ്‌സി : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷനു (KEAN) ഇനി പുതിയ നേതൃത്വം. എല്‍ദോ പോള്‍ പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം വഹിക്കുക. മത, സാംസ്കാരിക, സാമൂഹ്യ സംഘടനകൾ സജീവമായി നിൽക്കുന്ന സമയത്താണ് ഒൻപതു വര്ഷം മുൻപ് ഒരു പ്രൊഫഷണൽ സംഘടനയായി കീനിന്റെ പിറവി. സാങ്കേതിക രംഗത്തു ജോലി ചെയ്യുന്നവരാണെങ്കിലും ആ തിരക്കുകൾക്ക്‌ താൽക്കാലികമായി അവധികൊടുത്ത് ഒരു ഒത്തു ചേരൽ എന്ന നിലയിൽ തുടങ്ങിയ ഈ പ്രസ്ഥാനം യാതൊരു പടലപ്പിണക്കങ്ങളും ഇല്ലാതെ കൂടുതൽ കരുത്താർജ്ജിച്ചു മുന്നോട്ടു പോകുന്നു. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് നിരവധി കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകുവാനും നിരവധി ചാരിറ്റി പദ്ധതികൾക്ക് രൂപം നൽകി അത് സമയാസമയങ്ങളിൽ നടപ്പിലാക്കുവാനും സാധിച്ചു. ഈ നേട്ടങ്ങൾ എല്ലാം സ്വാഭിമാനം ഉൾക്കൊള്ളുകയും പുതിയ നേട്ടങ്ങൾക്കായി സംഘടനയെ കരുത്താർജിക്കുകയുമാണ് തന്റെ ദൗത്യമെന്നു പുതിയ കമ്മിറ്റിയുടെ അധ്യക്ഷൻ ആയ എല്‍ദോ പോള്‍ പറഞ്ഞു,

 

 

ജനറല്‍ സെക്രട്ടറിയായി മനോജ് ജോണ്‍, ട്രഷറാറായി നീനാ സുധീര്‍ എന്നിവരും വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ജോയിന്റ് സെക്രട്ടറിയായി നോബിള്‍ വര്‍ഗീസ്, ജോയിന്റ് ട്രഷററായി ദീപു വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക് ലന്‍ഡ് / വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയ), സോജിമോന്‍ ജയിംസ് (ന്യൂ ജേഴ്‌സി), ജോര്‍ജ് ജോണ്‍ (ക്വീന്‍സ് /ലോംഗ് ഐലന്‍ഡ്) ട്രസ്റ്റിബോര്‍ഡ് മെമ്പറായി റെജി മോന്‍ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്‌സ് എന്നിവരും ചുമതലയേറ്റു. അജിത് ചിറയില്‍ എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് (2016) അജിത് ചിറയിൽ പുതിയ കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേർന്നു സംസാരിച്ചു. തന്റെ കമ്മിറ്റിക്കും, പ്രവർത്തനങ്ങൾക്കും അംഗങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. മുൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്സൺ പ്രീതാ നമ്പ്യാർ 2017 ബോർഡ് ഓഫ് ട്രസ്റ്റി കെ ജെ ഗ്രിഗോറിയോടൊപ്പം ഹാൻഡ് ഓവർ സെറിമണി നടത്തി. ന്യൂ ജേഴ്‌സി ഇന്ത്യൻ ക്യൂസിനിൽ വച്ച് ജനുവരി 14ന് നടന്ന ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുതാര്യമാക്കുന്നതിനും വിവിധ സബ്കമ്മിറ്റികൾക്ക് രൂപം നല്കുകയറും ചെയര്‍പേഴ്‌സണ്‍മാരായി ജയ്‌സണ്‍ അലക്‌സ് (പ്രൊഫഷണല്‍ അഫയേഴ്‌സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്‌കോളര്‍ഷിപ്പ്/ ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്‌റീച്ച്), ലിസി ഫിലിപ്പ് (ജനറല്‍ അഫയേഴ്‌സ്), മാലിനി നായര്‍ (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്), പ്രീതാ നമ്പ്യാർ (പബ്ലിക് റിലേഷന്‍സ്) എന്നിവരെ ചുമതലപ്പെടുത്തി. പൊതുയോഗത്തില്‍ 2016 ലെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്സൺ പ്രീതി നമ്പ്യാർ അധ്യക്ഷത വഹിച്ചു. 2017 പ്രസിഡന്റ് എൽദോ പോൾ തന്നിൽ ഏല്പിച്ചിരിക്കുന്ന ചുമതലകൾ കൃത്യമായി പൂർത്തീകരിക്കുമെന്ന വാഗ്ദാനത്തോടൊപ്പം, തന്നെ തിരഞ്ഞെടുത്തതിൽ എല്ലാവര്ക്കും നന്ദി രേഖപെടുത്തുകയും ചെയ്തു. പുതിയ കമ്മിറ്റിയുടെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം ഈ വർഷം കൂടുതൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ് നൽകാനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി നോബിള്‍ നന്ദി പ്രകാശിപ്പിച്ചു . യാതൊരു കിടമല്‍സരങ്ങളുമില്ലാതെ പ്രവര്‍ത്തനവഴികളില്‍ ഒമ്പതാം വര്‍ഷം പിന്നിടുന്ന കീന്‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാൻ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക. എല്‍ദോ പോള്‍: 201 370 5019 മനോജ് ജോണ്‍: 917 841 9043 നീന സുധീര്‍ : 732 789 8262 കെ ജെ ഗ്രിഗറി : 914 636 8679

 

 

ബിജു കൊട്ടാരക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.