You are Here : Home / USA News

മുട്ടത്ത് വര്‍ക്കിയുടെ പുത്രന്‍ ബാബു വര്‍ക്കി കല്ലുകളം (62) നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, January 30, 2017 12:52 hrs UTC

ന്യുയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരന്‍ മുട്ടത്ത് വര്‍ക്കിയുടെ പുത്രന്‍ ബാബു വര്‍ക്കി കല്ലുകളം (62) ചങ്ങനാശേരിയില്‍ നിര്യാതനായി. റോക്ക് ലാന്‍ഡില്‍ സ്ഥിരതാമസക്കാരനായ ബാബു വര്‍ക്കി കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എസ്.ബി. കോളജിലെ വിദ്യാഭ്യാസാനന്തരം കോട്ടയം ഡിസ്ട്രിക്ട് കോാപ്പറേറ്റിവ് ബാങ്ക് മാനേജരായി. 1999-ല്‍ അമേരിക്കയിലെത്തി. ഓറഞ്ച്ബര്‍ഗിലെ നൈസ്പാക്കില്‍ ഉദ്യോഗസ്ഥനായിരുന്നു. നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ സജീവമായിരുന്നു. സ്‌പോര്‍ട്ട്‌സിലും അതീവ തല്പരനായിരുന്നു ഭാര്യ ഏയ്‌സല്‍. മക്കള്‍: സൗമ്യ, എബി. മരുമകന്‍: ബിബിന്‍ ജേക്കബ്. കൊച്ചുമകന്‍: നേഥന്‍ പരേതരായ മുട്ടത്ത് വര്‍ക്കിയുടെയും തങ്കമ്മ വര്‍ക്കിയുടെയും ഒന്‍പതു മക്കളില്‍ ഏഴാമത്തെയാളായിരുന്നു. സഹോദരരില്‍ മാത്യു, ജോസഫ്, ജെയിംസ്, സഹോദരി ലീലാമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ നേരത്തെ നിര്യാതരായിരുന്നു. മറ്റു സഹോദരര്‍: മാര്‍സലസ് (റോക്ക് ലാന്‍ഡ്) തോമസ് (ചങ്ങനാശേരി), ലില്ലിക്കുട്ടി ടോമിച്ചന്‍, റൂബി ജോണ്‍. സംസ്‌കാരം പിന്നീട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.