You are Here : Home / USA News

ഇര്‍വിംഗ് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ കൂദാശയും ഉദ്ഘാടനവും

Text Size  

Story Dated: Monday, January 30, 2017 01:06 hrs UTC

ഡാലസ്: ഇര്‍വിംഗിലെ സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക പുതിയതായി പണി കഴിപ്പിച്ച പാരിഷ് ഹാളിന്റെ കൂദാശയും ഉദ്ഘാടനവും ഫെബ്രുവരി മാസം 5-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌ക്കാരത്തോടുകൂടി നടത്തപ്പെടുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ഡാലസ് ഏരിയായിലുള്ള എല്ലാ വൈദികരും സഹകാര്‍മ്മികരാകും. ഏകദേശം ഒന്നേകാല്‍ മില്ല്യണ്‍ ഡോളര്‍ ചിലവാക്കി നിര്‍മിച്ചിരിക്കുന്ന പാരിഷ് ഹാള്‍ ഇടവകയുടെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ്. ഇടവകയുടെ ആവശ്യങ്ങള്‍ക്ക് പുറമെ ഡാളസ് നിവാസികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ സ്ഥാപനം അറുന്നൂറു പേര്‍ക്ക് ഇരിക്കാവുന്നതും നൂറ്റമ്പതില്‍ പരം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് ഉള്‍പ്പെടെ ഇര്‍വിംഗ് സിറ്റിയുടെ ഹൃദയ ഭാഗത്ത് (1627 East Shady Grove Rd, lrving Texas 75060) അഞ്ചേക്കര്‍ വരുന്ന സ്ഥലത്ത് സെന്റ് ജോര്‍ജ് ദേവാലയത്തോട് ചേര്‍ന്നാണ് പണിതിരിക്കുന്നത്.

 

 

ഡാലസിലെ പല പ്രധാന ഹൈവേകളില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്താവുന്ന ഒരു ലൊക്കേഷനിലാണ് ഈ പാരിഷ് ഹാള്‍ സ്ഥിതി ചെയ്യുന്നത്. ഡാലസിലെ എല്ലാ വിശ്വാസി സമൂഹത്തേയും ഉദ്ഘാടന ചടങ്ങിലേക്കും, കൂദാശയിലേക്കും സ്വഗതം ചെയ്യുന്നതായി ബില്‍ഡിംഗ് ആന്റ് കൂദാശ കമ്മിറ്റിക്കു വേണ്ടി ഇടവക വികാരി ഫാ. തമ്പാന്‍ വര്‍ഗീസ്, ട്രസ്റ്റി തോമസ് വടക്കേടം, സെക്രട്ടറി തോമസ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

 

SHAJI രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.