You are Here : Home / USA News

ചിക്കാഗോയില്‍ ജോയ് ആലൂക്കാസ് ഉദ്ഘാടനം ഫെബ്രുവരി 4-ന്

Text Size  

Story Dated: Monday, January 30, 2017 01:16 hrs UTC

ചിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്‌സിയിലും ആരംഭിച്ച ശാഖകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാരംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുക്കും.ചടങ്ങ് താരപ്പൊലിമയാല്‍ ശ്രദ്ധേയമാകും. പുതിയ മാര്‍ക്കറ്റുകളില്‍ സജീവമാകാനുള്ള കമ്പനിയുടെനയത്തിറ്റ്‌നെ ഭാഗമായാണു അമേരിക്കയില്‍ ഷോറൂമുകള്‍ തുറക്കുന്നത്. കമ്പനി സജീവമായ11 രാജ്യങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു. ലോകോത്തര ഗുണ നിലവാരവും കലാമേന്മയുമൂള്ള ജൂവലറി സമീപത്തുനിന്നു തന്നെ വാങ്ങാമെന്നതിനാല്‍ ന്യു ജെഴ്‌സിയിലെയും ഹൂസ്റ്റണിലെയും കസ്റ്റമര്‍മാര്‍ ഏറെ സന്തുഷ്ടരാണെന്നു ജോയ് ആലൂക്കസ് സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

ഗുണ മേന്മയും വീശ്വാസ്യതയും കാത്തു സൂക്ഷിക്കുന്ന ജോയ് ആലൂക്കാസിന്റെ ബ്രാന്‍ഡ് നെയിം ഇവിടെയും വിജയ പതാക പാറിക്കുന്നു. ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപിതമയപ്പോള്‍ മുതല്‍ അമേരിക്കന്‍ മാര്‍ക്കറ്റ് തങ്ങള്‍ ലക്ഷ്യമിടുന്നതാണെന്നു, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു.''തൂടര്‍ച്ചയായ് മൂന്ന് ഷോറൂമുകള്‍ അമേരിക്കയില്‍ തുടങ്ങുന്നത് മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവം ജനങ്ങള്‍ക്കു ലഭ്യമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ്. പ്രമുഖ നഗരമായ ചിക്കാഗോ വൈവിധ്യ സംസ്‌കാരത്തിന്റെ കേന്ദ്രവുമാണ്. ഏറ്റവും മികച്ച ജൂവലറി വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നു വന്ന കസ്റ്റമേഴ്‌സിനായി ഞങ്ങള്‍ അവതരിപ്പിക്കുകയാണ്,'' അദ്ധേഹം പറഞ്ഞു. ഒരു ദശലക്ഷത്തോളം മോഡലുകള്‍ ചിക്കാഗോ ഷോറുമില്‍ നിന്നു ലഭമാകും. പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്‌കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക.

 

 

 

ജോയ് ആലൂക്കാസിന്റെ തനതു ബ്രാന്‍ഡുകളും ഇതില്പെടുന്നു. വേദാ ടെമ്പിള്‍ ജൂവലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ പൊല്‍കി ഡയമണ്ട്‌സ്, മസാകി പേള്‍സ്, സെനിന ടര്‍ക്കിഷ് ജൂവലറി, ലിറ്റില്‍ ജോയ് കിഡ്‌സ് ജൂവലറി, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ ജൂവലറി തുടങ്ങിയവ ഇവയില്പെടും. ഇതിനു പുറമെ സ്വര്‍ണം, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം, പേള്‍ എന്നിവയിലുള്ള ജൂവലറിയും ലഭമാണ്. വിവിധ ബിസിന്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് മള്‍ട്ടി-ബില്യന്‍ ഡോളര്‍ സ്ഥാപനമാണ്. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, ബഹരൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സിങ്കപ്പോര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ആലൂക്കസ് സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജൂവലറിക്കു പുറമെ, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്‌സ്, ലക്ഷറി എയര്‍ ചാര്‍ട്ടര്‍, മാളുകള്‍, റിയല്‍ട്ടി എന്നിവ ഇവയില്പെടും. 8000-ല്‍ പരം പേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.