You are Here : Home / USA News

ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 30, 2017 01:26 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ അലന്‍ ബുക്കാവിക്‌സ് മുഖ്യാതിഥിയായിരുന്നു. സാക്കറി സാബു അമേരിക്കന്‍ ദേശീയ ഗാനവും, ശ്രീദേവി അജികുമാറും ജെസ്‌ലിനും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. കുര്യന്‍ രാജന്‍ സ്വാഗതം ആശംസിച്ച് ആമുഖ പ്രസംഗം നടത്തി. മുഖ്യാതിഥി അലന്‍ ബുക്കാവിക്‌സ് മുഖ്യ സന്ദേശം നല്കിക്കൊണ്ട് പ്രസംഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എന്നും തനിക്ക് നല്ല ഒരു സുഹൃത്ത് ആണെന്ന് അറിയിച്ചു. ഫിലാഡല്‍ഫിയയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും ലഭിക്കുന്ന സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സാബു പാമ്പാടി മനോഹരമായ ഗാനം ആലപിച്ചു.

 

 

ഐ.എന്‍.ഒ.സി നാഷണല്‍ കേരളാ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അലക്‌സ് തോമസ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സജി കരിംങ്കുറ്റി, ചാപ്റ്റര്‍ ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ സാബു സ്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ചാപ്റ്റര്‍ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ സ്‌പോണ്‍സേഴ്‌സിനെ സദസിനു പരിചയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ചെറിയാന്‍ കോശി നന്ദി രേഖപ്പെടുത്തി. പൊതുസമ്മേളനത്തിന്റെ എം.സിയായി ജനറല്‍ സെക്രട്ടറി സന്തോഷ് ഏബ്രഹാം പ്രവര്‍ത്തിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാലു പുന്നൂസിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന് മനോഹരമായ കലാവിരുന്ന് അരങ്ങേറി.

 

 

തോമസ് ഏബ്രഹാം, സാബു പാമ്പാടി, ശ്രീദേവി, മെലീസ, അലിക്കാ, റെയ്ച്ചല്‍, ദിയാ ചെറിയാന്‍, ജെസ്‌ലിന്‍ എന്നിവരുടെ ഗാനങ്ങള്‍ കാണികള്‍ക്ക് ശ്രവണ വിസ്മയമൊരുക്കി. ഇസബെല്ല ടീമിന്റേയും, ദിയ ചെറിയാന്റേയും ഡാന്‍സ് നയനാനന്ദകരമായിരുന്നു. ജോണ്‍ലി സജിയുടെ ബ്രേക്ക് ഡാന്‍സ് വ്യത്യസ്ത അനുഭവമായിരുന്നു. സൂരജ് ദിനാമണിയുടെ മിമിക്രി ആസ്വാദകരില്‍ ചിരിയുടെ പുതുവസന്തം തീര്‍ത്തു. ഡിന്നറോടെ കലാവിരുന്ന് സമാപിച്ചു. സാബു സ്കറിയ കലാപ്രതിഭകളോ#ു#ം എം.സിമാരോടുമുള്ള നന്ദി അറിയിച്ചു. ഷാലു പുന്നൂസും, സിബി ചെറിയാനും കലാസന്ധ്യയുടെ എം.സിമാരായി പ്രവര്‍ത്തിച്ചു. രാജന്‍ കുര്യന്‍ (പ്രസിഡന്റ്), സന്തോഷ് ഏബ്രഹാം (സെക്രട്ടറി), ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.