You are Here : Home / USA News

അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, February 01, 2017 02:33 hrs UTC

മുസ്ലീം ലീഗ്‌ ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഫൊക്കാന അഗാധ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ സന്തതസഹചാരി ആയിരുന്ന ശ്രീ ഇ. അഹമ്മദ്‌, ഫൊക്കാനയുടെ പല കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫൊക്കാനക്ക്‌ വേണ്ടുന്ന മാർഗ്ഗനിർദേശങ്ങൾ നൽകിയിരുന്ന ഒരു മഹിനിയാ വ്യക്തിആയിരുന്നു അദ്ദേഹം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ്‌ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്തരിച്ചത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ. അഹമ്മദിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ ഉച്ചയ്‌ക്ക് 2.15ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റുകയായിരുന്നു. എട്ടിക്കണ്ടി മുഹമ്മദ്‌ എന്ന ഇ. അഹമ്മദ്‌ 1938 ഏപ്രില്‍ 29ന്‌ കണ്ണൂര്‍ ജില്ലയിലാണ്‌ ജനിച്ചത്‌. നിലവില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്‌.

 

 

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യ അധ്യക്ഷനാണ്‌. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന്‌ ബിരുദം നേടിയ ഇ. അഹമ്മദ്‌ തിരുവനന്തപുരം ഗവണ്‍മെന്റ ലോ കോളജില്‍ നിന്ന്‌ നിയമ ബിരുദവും നേടിയിട്ടുണ്ട്‌. 1967ലാണ്‌ ഇ. അഹമ്മദ്‌ ആദ്യമായി നിയമസഭാംഗമാകുന്നത്‌. തുടര്‍ന്ന്‌ 1977, 1980, 1982, 1987 വര്‍ഷങ്ങളിലും അദ്ദേഹം നിയമസഭയില്‍ എത്തി. 1982-87 കാലഘട്ടത്തില്‍ കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്നു. 1991ല്‍ ആദ്യമായി ലോക്‌സഭയിലേക്ക്‌ വിജയിച്ച ഇ. അഹമ്മദ്‌ 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും ലോക്‌സഭയില്‍ എത്തി. പതിനാല്‌, പതിനഞ്ച്‌ ലോക്‌സഭകളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. റെയില്‍വേ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഫോക്കനക്ക് വേണ്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രഷറര്‍ ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് , ഫൗണ്ടേഷൻ ചെയര്‍മാന്‍ പോൾ കറുകപ്പള്ളിൽ തുങ്ങിയവരും അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.