You are Here : Home / USA News

കെ.എച്ച്.എന്‍.എ "ധര്‍മ്മ ഐക്യു' മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 01, 2017 02:38 hrs UTC

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ "ധര്‍മ്മ ഐക്യു'വിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈദീക ദര്‍ശനങ്ങളെപ്പറ്റിയും ഹൈന്ദവ ധര്‍മ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്‌നോത്തരി ഓണ്‍ലൈന്‍ വഴിയാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളില്‍ വൈദീകദര്‍ശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും, ഹൈന്ദവധര്‍മ്മത്തെപ്പറ്റിയുള്ള പഠനം ഉയര്‍ന്ന ചിന്താഗതിയുള്ള പൗരന്മാര്‍ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് കെ.എച്ച്.എന്‍.എ ആദ്യാത്മികവേദി ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂള്‍ (9 -12 ഗ്രേഡ്), മിഡില്‍ സ്കൂള്‍ (6 -8 ഗ്രേഡ്), എലിമെന്ററി (3 -5 ഗ്രേഡ്) എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള ചോദ്യോത്തര മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് www.dharmaiq.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സാമ്പിള്‍ ടെസ്റ്റ് എടുക്കാവുന്നതുമാണ്. 2017 മാര്‍ച്ച് അഞ്ചാം തീയതിയാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കെ.എച്ച്.എന്‍.എ സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. മത്സരവിജയകള്‍ക്ക് അവാര്‍ഡ് കൂടാതെ പ്രത്യേക സമ്മാനങ്ങളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എച്ച്.എന്‍.എ കോര്‍ഡിനേറ്ററേയോ അല്ലെങ്കില്‍ info@dharmaiq.org എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.