You are Here : Home / USA News

ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റ­റിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, February 01, 2017 01:15 hrs UTC

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കി ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജനുവരി 29 -ന് ഞയറാഴിച്ച വൈകുന്നേരം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തി . ഇന്ത്യ­യുടെ അറു­പ­ത്തിയേട്ടമത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്നത്തിനുള്ള അവ­സ­ര­മാക്കി മാറ്റിയതിൽ അതിയായ സന്തോഷം ഉണ്ടെന്നു ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അഭ്യർഥിച്ചു .

 

 

ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ച്ചത് കൗണ്ടി ലെജിസ്ലേറ്റർ ഡോ .ആനി പോൾ ,ഐ.­എന്‍.­ഒ.സി നാഷണൽ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, Rev.Dr. വര്‍ഗീസ്‌ എബ്രഹാം,ട്രഷറര്‍ സജി എബ്രഹാം, വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് , ടെറന്‍സണ്‍ തോമസ്, തോമസ് കോശി, ഡോ. ഫിലിപ്പ് ജോർജ് , ഷെവലിയാർ ജോർജ് ഇട്ടൻ പാടിയത്തു,ബാബു തുമ്പയിൽ, ജോസ് ഞവറകുന്നിൽ, ജോൺ കേ മാത്യു (ബോബി), എന്നിവർ ആശംസകള്‍ അറിയിച്ച് സംസരിച്ചു. സെക്രട്ടറി വർഗിസ് ജോസഫ്‌ ആമുഖ പ്രസംഗത്തോട് യോഗം ആരംഭിച്ചു.

 

 

ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അദ്ധ്യഷത വഹിച്ചു , ലൈസി അലക്സ്‌ എം സി ആയി പ്രവർത്തിച്ചു. വ്യക്തമായി നിര്‍വചിക്കപ്പെട്ട ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഭരണം നിര്‍വഹിക്കാനായി രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ്‌ റിപ്പബ്ലിക് എന്ന് അറിയപ്പെടുന്നത്. രാഷ്ട്രത്തലവനായ പ്രസിഡന്റിനെയും ഭരണത്തലവനായ പ്രധാനമന്ത്രിയെയും ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്ന രാജ്യമായതിനാലാണ് ഇന്ത്യ ഒരു ജനകീയ ജനാധിപത്യ റിപ്പബ്ലിക് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്എന്നും റോക്‌ലാൻഡ് കൗണ്ടി മജോരിറ്റി ലീഡർ ഡോ .ആനി നി പോൾ അഭിപ്രായപ്പെട്ടു. ജോഫ്രിൻ ജോസ്,ഷയിനി ഷാജാൻ ,കെ ജീ ജനാർദ്ധനൻ , തോമസ്‌ ജോണ്‍, ആന്റോ വർക്കി, രാജൻ ടി ജേക്കബ്‌, ലീന ആലപ്പാട്ട്, അലക്സ്‌ എബ്രഹാം , പൗലോസ്‌ വർക്കി , ജോർജ് ഇട്ടൂപ് , ജോസ് മലയിൽ , ഷാജൻ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി. ശ്രീകുമാർ ഉണ്ണിത്താൻ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.