You are Here : Home / USA News

മഹാത്മജിക്ക് ഡാളസ് പൗരാവലിയുടെ ആദരാഞ്ജലി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 01, 2017 01:17 hrs UTC

ഡാളസ്: ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ അറുപത്തി ഒമ്പതാമത് രക്ത സാക്ഷി ദിനത്തില്‍ ഡാളസ് പൗരാവലി മഹാത്മാവിന്റെ പാവന സ്മരണക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജനുവരി 30 തിങ്കളാഴ്ച ഇര്‍വിംഗ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും നിരവധി പേരാണ് മഹാത്മജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് എത്തിചേര്‍ന്നിരിക്കുന്നത്. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ഓഫ് നോര്‍ത്ത് ടെക്‌സസ് (MGMNT) സംഘടനയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കുന്നതിന് മഹാത്മജി നടത്തിയ ഐതിഹാസിക സമരങ്ങളുടെ വ്യത്യസ്ഥ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. മഹാത്മാ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച അഹിംസയുടേയും, ശാന്തിയുടേയും, സമാധാനത്തിന്റേയും മാതൃക ഇന്നും അനുകരണീയമായ ഒന്നാണെന്ന് സംഘടനാ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ ഓര്‍മ്മിപ്പിച്ചു. ലോക മാനവ മനസ്സാക്ഷിയില്‍ ഇന്നും മായാതെ ജ്വലിച്ചു നില്‍ക്കുന്ന മഹാത്മജിയുടെ സന്ദേശങ്ങള്‍ വരും തലമുറക്ക് ഊര്‍ജ്ജം നല്‍കുവാനുതകുന്നതാണെന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ ശബ്‌നം മോഡ്ഗില്‍, ജോണ്‍ ഹേമണ്ട്, കമല്‍ കൗസല്‍, കിരണ്‍, സൂര്യ, വിശ്വനാഥന്‍, റാണാ ജെനി എന്നിവര്‍ അഭിപ്രായപ്പെട്ടു. മാഹാത്മജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'രഘുപതി രാഘവ രാജാറാം' എന്ന കീര്‍ത്തനത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.