You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ആഘോഷം ഉജ്വലമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 03, 2017 12:55 hrs UTC

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആഘോഷപരിപാടികള്‍ വന്‍ വിജയമായി. സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ട പരിപാടിയില്‍ റവ. റെനി കെ. ഏബ്രഹാം (മാര്‍ത്തോമാ ചര്‍ച്ച് വികാരി) മുഖ്യസന്ദേശം നല്‍കി. ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കോണ്‍ഗ്രിഗേഷന്‍, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, താബോര്‍ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ സ്റ്റാറ്റന്‍ഐലന്റ്, മാര്‍ ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നീ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് വൈദീക ശ്രേഷ്ഠരും വിശ്വാസി സമൂഹവും ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

 

 

സ്വര്‍ഗോന്നതങ്ങളില്‍ നിന്നും ഭൂമിയിലേക്ക് എത്തിയ ദൈവം മാനവരാശിക്ക് അനുഗ്രഹവും അത്ഭുതമായും, മറിയമിനെപ്പോലെ ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ് സ്വയം താഴ്ത്തപ്പെടുവാനും ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വീകരിച്ച് സമര്‍പ്പിതമായ ജീവിതം നയിക്കുവാനും നാം തയാറാകണമെന്ന് റവ. റെനി കെ. ഏബ്രഹാം തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. വൈദീക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സംയുക്ത ആരാധനയും നടന്നു. ആതിഥേയ ഇടവകയുടെ പ്രതിനിധി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ആമുഖ പ്രസംഗം നടത്തി. ഏബ്രഹാം മാത്യു (സെക്രട്ടറി) സ്വാഗതവും, സാമുവേല്‍ കോശി (ട്രഷറര്‍) നന്ദിയും പറഞ്ഞു. ടോം വി. തോമസ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. വൈസ് പ്രസിഡന്റ് ദേവസ്യാച്ചന്‍ മാത്യു, ഇതര കമ്മിറ്റി അംഗങ്ങളായ കോശി പണിക്കര്‍, സുനില്‍ ജോര്‍ജ് എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ജോസ് വര്‍ഗീസ്, റോഷന്‍ മാമ്മന്‍ എന്നിവര്‍ നയിച്ച എക്യൂമെനിക്കല്‍ ക്വയര്‍ ചടങ്ങുകളെ സംഗീതസാന്ദ്രമാക്കി. വിവിധ ദേവാലയങ്ങളിലെ കലാകാരന്മാരും കലാകാരികളും ഒരുക്കിയ കലാവിരുന്ന് ഹൃദ്യമായി. റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍, റവ.ഫാ. രാജന്‍ പീറ്റര്‍, റവ.ഫാ. അലക്‌സ് കെ. ജോയി, റവ. ഫ്രാന്‍സീസ് ലൂക്ക് എന്നീ വൈദീക ശ്രേഷ്ഠര്‍ സംയുക്ത ആരാധനയ്ക്ക് നേതൃത്വം നല്കുകയും സന്ദേശം നല്‍കുകയും ചെയ്തു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.