You are Here : Home / USA News

കെ.സി.സി.എന്‍.എ മത്സരാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ ചിക്കാഗോയില്‍

Text Size  

Story Dated: Saturday, February 04, 2017 02:45 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ : നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഈ വരുന്ന ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നു. ഫ്‌ളോറിഡയിലെ താമ്പായില്‍ നിന്നും ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനലും, ടെക്‌സാസിലെ ഹൂസ്റ്റണില്‍ നിന്നും ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കുന്ന പാനലുമാണ് മാര്‍ച്ച് നാലിന് ഫിലാഡെല്‍ഫിയായില്‍ വച്ച് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. വളരെ വാശിയേറിയ മത്സരത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി ജെയിംസ് ഇല്ലിക്കലും, ബേബി മണക്കുന്നേലും എത്തുമ്പോള്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കാഗോയില്‍ നിന്നും മേയമ്മ വെട്ടിക്കാട്ടും, അറ്റ്‌ലാന്റായില്‍ നിന്നും സൈമണ്‍ ഇല്ലിക്കാട്ടിലും മത്സരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഡാളസില്‍ നിന്നും ജയിസണ്‍ ഓളിയിലും ന്യൂയോര്‍ക്കില്‍ നിന്നുള്ള എബ്രഹാം പുതിയടത്ത്‌ശേരിലുമാണ് മത്സരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ജയ്ക്ക് പോളപ്രയിലും മിയാമിയില്‍ നിന്നും രാജന്‍ പടവത്തിലും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കും, സാന്‍ അന്റോണിയോയില്‍ നിന്നും ഷീജോ പഴയംപള്ളിലും, ലോസാഞ്ചല്‍സില്‍ നിന്നും അനില്‍ മറ്റപള്ളിക്കുന്നേലും ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. ചിക്കാഗോ കെ.സി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കെ.സി.സി.എന്‍.എ മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാമിലേക്ക് എല്ലാ ക്‌നാനായ മക്കളെയും ഹാര്‍ദവമായി കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.