You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ 10-ാം ക്ലാസ് പരീക്ഷാ റാങ്ക് ജേതാക്കള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, February 04, 2017 03:10 hrs UTC

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ഐവിന്‍ ഏബില്‍(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, മിസ്സിസായോഗ, കാനഡ, മഹിമ വര്‍ഗീസ്(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫിയോനിക്‌സ്, എന്നിവര്‍ ഒന്നാം റാങ്കും, ജില്‍സി പുന്നശ്ശേരില്‍(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് മിസ്സിസായോഗ, കാനഡ) രണ്ടാം റാങ്കും, ജേക്കബ് തോമസ്(സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നാം റാങ്ക് ജേതാക്കളായ ഐവിന്‍ ഏബിലും, മഹിമ വര്‍ഗീസും, 93 ശതമാനവും, രണ്ടാം റാങ്ക് ജേതാവായ ജില്‍സി പുന്നശ്ശേരില്‍ 92 ശതമാനവും, മൂന്നാം റാങ്ക് ജേതാവായ ജേക്കബ്ബ് തോമസ് 87 ശതമാനവും, മാര്‍ക്ക് നേടിയാണ് റാങ്ക് കരസ്ഥമാക്കിയതെന്നതും, ഏറെ ശ്രദ്ധേയമാണ്. അമേരിക്കയിലേയും, കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി, 2016 നവംബര്‍ 13ന് ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ ഈ പരീക്ഷക്ക് റിക്കാര്‍ഡ് വിജയം കരസ്ഥമാക്കുന്നതിന്, ഇടയായത്, അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, ആത്മാര്‍ത്ഥമായ സഹകരണവും, അശ്രാന്ത പരിശ്രമവും കൊണ്ട് മാത്രമാണെന്നും, ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, സണ്ടേ സ്‌ക്കൂള്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് റവ.ഫാ.സജി മാര്‍ക്കോസും, ഡയറക്ടര്‍ കമാണ്ടര്‍ ജോര്‍ജ് കോരതും അറിയിച്ചു.

 

 

റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായി, ഇടവക അടിസ്ഥാനത്തിലും ഭദ്രാസന നിലയിലും, പ്രത്യേക സര്‍ട്ടിഫിക്കറ്റും, ക്യാഷ് അവാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. വളരെ ചിട്ടയോടുകൂടി ഭദ്രാസനാടിസ്ഥാനത്തില്‍ ഈ പരീക്ഷ നടത്തുന്നതിനും, കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെ, ഫലം പ്രഖ്യാപിക്കുന്നതിനും, ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്ത റവ.ഫാ.മാര്‍ട്ടിന്‍ ബാബു, റവ.ഡീക്കന്‍ വിവേക് അലക്‌സ്, ഷെവലിയര്‍ ബാബു ജേക്കബാ നടയില്‍, മിസ്സിസ്സ് ഷീലാ ജോര്‍ജ് റീജിയനല്‍ ഡയറക്ടേഴ്‌സ്, സണ്ടേസ്‌ക്കൂള്‍ ബോര്‍ഡംഗങ്ങള്‍, പ്രധാന അദ്ധ്യാപകര്‍, അദ്ധ്യാപകര്‍, വാളന്റിയേഴ്‌സ്, എല്ലാറ്റിലുമുപരി വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.