You are Here : Home / USA News

മരിയസദനം സന്തോഷിന് ഷിക്കാഗോയില്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 06, 2017 12:19 hrs UTC

ഷിക്കാഗോ: കുടുംബവും സമൂഹവും ഉപേക്ഷിച്ച് തെരുവിലിറങ്ങിയ മാനസീക രോഗികളുടെ, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ആശ്രമയവും പ്രതീക്ഷയുമായ പാലാ മരിയ സദനത്തിന്റെ സ്ഥാപകനായ സന്തോഷ് ജോസഫിന് ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു. പാലാ മീനച്ചില്‍ താലൂക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് (834 East Rand Rd, MT. Prospect, IL 60056) സ്വീകരണ പരിപാടി. ചടങ്ങില്‍ ഷിക്കാഗോയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവര്‍ പങ്കെടുക്കും.

 

 

സ്വന്തം അധ്വാനംകൊണ്ടും മറ്റു മനുഷ്യസ്‌നേഹികളുടെ സഹായംകൊണ്ടും 350-ലധികം അശരണര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും മരുന്നും നല്‍കി പരിപാലിക്കുന്ന സന്തോഷ്, സര്‍ക്കാരിനോ, സമുദായങ്ങള്‍ക്കോ ചെയ്യാന്‍ സാധിക്കാത്തത് സ്വന്തം കര്‍മ്മത്തിലൂടെ നടത്തി കാരുണ്യ പ്രവര്‍ത്തിയുടെ മറ്റൊരു മുഖം കാണിച്ചുകൊടുക്കുന്നു. വചനങ്ങളിലൂടെയല്ലാതെ പ്രവര്‍ത്തിയിലൂടെ ഏവര്‍ക്കും മാതൃകയാകുന്ന ഈ മനുഷ്യസ്‌നേഹിയെ നമുക്ക് ആദരിക്കാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ നമുക്ക് സഹായിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മുളകുന്നം (847 363 0050), ജോര്‍ജ് കുമ്പുക്കല്‍ (630 281 0335), പയസ് ഒറ്റപ്ലാക്കല്‍ (312 231 3345), ടോമി വെള്ളൂക്കുന്നേല്‍ (630 730 9622), സന്തോഷ് നായര്‍ (312 730 5112), ടോമി അമ്പേനാട്ട് (630 992 1500).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.