You are Here : Home / USA News

ഷിക്കാഗോയില്‍ സെനക്കിള്‍ മീറ്റ് 2017 സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 06, 2017 12:20 hrs UTC

ഷിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തപസ് ധ്യാനം (സെനക്കില്‍ മീറ്റ് 2017) നടത്തപ്പെട്ടു. കോട്ടയം ക്രീസ്റ്റീന്‍ ധ്യാന കേന്ദ്രത്തിലെ സന്തോഷ് പി ദ്വിദിന ധ്യാന ശുശ്രൂഷ നയിച്ചു. ആത്മാവിന്റെ അഭിഷേകത്താലും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തിയാലും നിറഞ്ഞ തപസ് ധ്യാനം പൂര്‍ണ സമര്‍പ്പണത്തോടും സഹനത്തോടും കൂടി ഈശോയുടെ സഹനത്തോടു ചേര്‍ത്തു വച്ചപ്പോള്‍ 'സെനക്കിള്‍ മീറ്റ് 2017' പങ്കെടുത്ത എല്ലാവര്‍ക്കും പുതിയൊരു അനുഭവമായി മാറി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലെ ക്‌നാനായ ഇടവക മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 120 ലേറെ പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു. ലോക സുവിശേഷീകരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ലോകം മുഴുവനുമുള്ള രോഗികള്‍, കുടുംബപ്രശ്‌നങ്ങളില്‍പ്പെട്ടു വലയുന്നവര്‍, യുവജനങ്ങള്‍ എന്നിവര്‍ക്കു വേണ്ടി മദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്‌നാനായ റീജിയണ്‍ വികാരി ജനറാല്‍ ഫാ.തോമസ് മുളവനാല്‍, ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. സുനി പടിഞ്ഞാറേക്കര, ബിബി തൈക്കനാട്, സാബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കി. ഭാവിയില്‍ സെനക്കിള്‍ മീറ്റുകള്‍ ഒരോ ഫൊറോന കേന്ദ്രങ്ങളിലും നടത്തുന്നതാണെന്ന് ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.