You are Here : Home / USA News

പമ്പ വിമൻസ് ഫോറം പ്രവർത്തന ഉൽഘാടനം വർണാഭമായി

Text Size  

Story Dated: Tuesday, February 14, 2017 02:25 hrs UTC

ഫിലാഡൽഫിയ: ഫിലാഡഡൽഫിയയിലെ പ്രെമുഖ മലയാളീ സംസ്‌കാരീക സംഘടനയായ പമ്പ അസ്സോസിയേഷൻ്റെ പ്രവർത്തന ഉൽഘാടനം പമ്പ ഹാളിൽ വാണാഭമായി നടത്തപ്പെട്ടു. വിമൻസ് ഫോറം കോ ഓർഡിനേറ്റർ അനിത ജോർജിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ 2017 ലെ പമ്പ വിമൻസ് ഫോറം പ്രവർത്തനങ്ങൾക്കു രൂപരേഖയായി. നേഴ്സിങ്ങ് രംഗത്തു പ്രവത്തിക്കാനഗ്രഹിക്കുന്നവർക്കായി RN ENCLEX കോഴ്‌സ് ഉൾപ്പെടെ നൂതനമായ കാര്യ പരിപാടികൾക്കായി സബ് കമ്മിറ്റി രൂപീകരിച്ചു വിപുലമായ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രിൻസി തോമസ്, പ്രീതി ജോൺ, ഗ്രുബി ബേബി, ജൂലി ജേക്കബ്, മിനി എബി, ബിന്ദു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. RN ENCLEX കോച്ചിങ് കമ്മിറ്റി യിലേക്ക് അനിത ജോർജ്, ശോഭ ബെഞ്ചമിൻ, ബിന്ദു എന്നിവരെ തിരഞ്ഞെടുത്തു, ഫണ്ട് റെയിസിംഗ് കമ്മിറ്റയിലേക്കു ജോസി ജോർജ്, റേച്ചൽ തോമസ്, മിനി എബി, പ്രീതി ജോൺ എന്നിവരെ തിരഞ്ഞെടുത്തു. വെബ് അഡ്‌മിൻ ആയി ജൂലി ജേക്കബ്, ജോസി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു. മെയ് 13 നു നടത്തപ്പെടുന്ന പമ്പ മതേർസ് ഡേ പ്രോഗ്രാമിൽ ഫാഷൻ ഷോ, ഡാൻസ് എന്നീ പരിപാടികൾക്ക് ചുക്കാൻ പിടിക്കാനുംമീറ്റിംഗിൽ തീരുമാനമായിട്ടുണ്ട്. പമ്പ വിമൻസ് ഫോറത്തിൽ പ്രവത്തിക്കാൻ ആഗ്രഹിക്കുന്നവർ പമ്പ പ്രെസിഡന്റ് അലക്സ് തോമസിനെ 215 850 5268 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

വാർത്ത: സുമോദ് നെല്ലിക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.