You are Here : Home / USA News

നോര്‍ത്ത് കരോലിനയിലെ ദിലീപ് ഷോ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 14, 2017 02:36 hrs UTC

അപ്പെക്‌സ്:, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര- മിമിക്രി രംഗത്തെ ഏറ്റവും പ്രഗത്ഭ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത-ഹാസ്യ-നൃത്തവിരുന്ന് "ദിലീപ് ഷോ 2017' മെയ് 26-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നു മെയ്മണ്ടി കണ്‍സേര്‍ട്ട് ഹാളില്‍ (Meymandi Concert Hall, Duke Energy Center fr the Perfoming Arts Center Raleigh) വച്ചു നടത്തപ്പെടുന്നു. നോര്‍ത്ത് കരോലിനയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ഷോ 2017-ന്റെ ടിക്കറ്റ് വിതരണോഘ്ടാനം ഫെബ്രുവരി 11-നു പ്രൗഡഗംഭീര സദസ്സിനെ സാക്ഷിയാക്കി ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഷോയുടെ മെഗാ സ്‌പോണ്‍സര്‍മാര്‍ക്കും, പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ക്കും ആദ്യ ടിക്കറ്റ് നല്കി നിര്‍വഹിച്ചു. ഈ സൂപ്പര്‍ഹിറ്റ് ഷോയുടെ മെഗാ സ്‌പോണ്‍സര്‍മാര്‍ ജോ മാത്യൂസ് (റിയല്‍ ട്രയാങ്കിള്‍ പ്രോപ്പര്‍ട്ടീസ്), സിത്താര്‍ ഇന്ത്യന്‍ കുസീന്‍, ബിന്നി ജോസഫ് (ബിന്നി റിയാല്‍റ്റി), ഡോ. മനീഷ് കോട്ടപ്പുറം, തോമസ് എന്നിവരും, പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ സി.ജെ ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് ഇന്‍ക്, തോമസ് ജോണ്‍ (ഗ്രേറ്റര്‍ ട്രയാങ്കിള്‍ റിയാല്‍റ്റി), ഗ്രാന്റ് ഇന്ത്യാ മാര്‍ട്ട്, അപ്പെക്‌സ് ആന്‍ഡ് മോറിസ് വില്ലിയും ആണ്. നോര്‍ത്ത് കരോലിനയില്‍ ഈവര്‍ഷം അരങ്ങേറുന്ന ദിലീപ് ഷോ 2017 കുടുംബ സദസ്സുകള്‍ക്ക് നൂറുശതമാനം ആസ്വാദ്യകരമാകുമെന്ന് ഇടവക വികാരി ഫാ. ജോബി ചേലകുന്നേല്‍ പറഞ്ഞു. ഈ കലാസന്ധ്യയുടെ വിജയത്തിനുവേണ്ടി നോര്‍ത്ത് കരോലിനയിലുള്ള എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. ജോബി ചേലകുന്നേല്‍ (919 439 0305), ബിനോയി പറത്തട്ടേല്‍ (919 455 3439), ബാബൂ കുറ്റിയാത്ത് (919 800 1571), റെജി ചാക്കോ (919 413 6562).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.