You are Here : Home / USA News

ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, റോയി എണ്ണച്ചേരില്‍ ജോര്‍ജ് തുമ്പയില്‍ സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍

Text Size  

Story Dated: Wednesday, February 15, 2017 12:23 hrs UTC

- വറുഗീസ് പ്ലാമൂട്ടില്‍

ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം, അല്‍മായ പ്രതിനിധികളായി റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 11-ന് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയില്‍ വച്ചു നടന്നóതെരഞ്ഞടുപ്പിലാണ് ഇവര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു വൈദിക സ്ഥാനാര്‍ത്ഥികളില്ലാത്ത സാഹചര്യത്തില്‍ ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരി. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള കല്‍പ്പന ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് വായിച്ചു .

 

 

തുടര്‍ന്നു വരണാധികാരി ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു പ്രക്രിയ സുഗമവും സുതാര്യവുമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഗ്രേയ്റ്റര്‍ വാഷിംഗ്ടണ്‍ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാബി ജോര്‍ജ് പനക്കാമറ്റം നിരണം സ്വദേശിയും മാര്‍ത്തോമ്മാ ശ്ലീഹായാല്‍ðസ്ഥാപിതമായ നിരണം വലിയപള്ളി ഇടവകാംഗവുമാണ്. അനേകം വൈദികരെ സഭയ്ക്കു സമ്മാനിച്ചിട്ടുള്ള പനക്കാമറ്റം കുടുംബാംഗമായ അദ്ദേഹം ഫാ. ജോര്‍ജ് പനക്കാമറ്റത്തിന്റെയും ആനി ജോര്‍ജ് പനക്കാമറ്റത്തിന്റെയും പുത്രനാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എം.ജി.ഒ.സി.എസ്.എം. സെന്‍ട്രല്‍ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. വൈദിക സെമിനാരിയിലെ പഠനകാലത്ത് സെമിനാരി മാസികയായ ദീപ്തിയുടെ ചീഫ് എഡിറ്ററായിരുന്നു. 1999-ല്‍ വൈദിക പട്ടം സ്വീകരിച്ചു. 2001 മുതല്‍ 2003 വരെ ഗുജറാത്ത് ഭൂകമ്പ ദുരന്തത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ പ്രവര്‍ത്തന സ്ഥാപനമായ എന്‍.എ.ആര്‍.എസ്. ഒ.സി.(National Relief Service of Orthodox Church for the Gujrat Earthquake Victims) യുടെ മാനേജരായി സേവനമനുഷ്ഠിച്ചു. നെല്ലിമല സെന്റ് ഗ്രീഗോറിയോസ്, ഗാന്ധിധം സെന്റ് സ്റ്റീഫന്‍സ്, വാസ്‌കോഡഗാമ സെന്റ് മേരീസ്, കൊളാബ സെന്റ് പീറ്റേഴ്‌സ്, കലിന സെന്റ് ബസേലിയോസ് എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

 

 

ബോംബെ ഏം.ജി. ഒ. സി. എസ്. എം. വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാര്യ മെറിന്‍ ലാബി, മക്കള്‍ ലിഡിയ, ജോര്‍ജി. റോയി എണ്ണച്ചേരില്‍ മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി എണ്ണച്ചേരില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ട്രസ്റ്റിയായി 2007 മുതല്‍ð2012 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭദ്രാസനത്തിലെ പല പള്ളികളുടെയും നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ്. ഭദ്രാസനത്തിലെ പ്രഥമ അരമനയുടെ അറ്റകുറ്റപ്പണികള്‍ സ്വന്തം ചിലവില്‍ നിര്‍വ്വഹിച്ചു. മട്ടണ്‍ ടൗണിലുള്ള അരമനയുടെ അറ്റകുറ്റപ്പണികള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ മുഖ്യ പങ്കുവഹിച്ചു. 2012-ല്‍ðഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ട്രഷററായി സേവനമനുഷ്ഠിച്ചു. പരുമല കാന്‍സര്‍ സെന്ററിനുവേണ്ടി പണം സമാഹരിക്കുവാന്‍ സഹായിക്കുകയും സ്വന്തം നിലയില്‍ ധനസഹായവും ലോണായും സംഭാവനയായും നല്‍കുകയും ചെയ്തു. സ്വന്തം ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് യോങ്കേഴ്‌സിലെ ദേവാലയ പുനര്‍നിര്‍മ്മാണത്തിലും നേതൃത്വമെടുക്കുകയും ഏറ്റവും ചുരുങ്ങിയ ചിലവില്‍ അതു നടത്തിയെടുക്കുകയും ചെയ്തു. കഴിഞ്ഞ 35 വര്‍ഷക്കാലം ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വന്തമായി നിരവധി വ്യവസായ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തിവന്നിരുന്നു. നിരവധി വൈദികരെ സഭയ്ക്ക് നല്‍കിയ കോട്ടയം വാകത്താനം എണ്ണച്ചേരില്‍ðകുടുംബാംഗവും ഫാ. കുറിയാക്കോസ് എണ്ണച്ചേരിലിന്റെ പുത്രനുമാണ് റോയി. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ലീഡര്‍ഷിപ്പ് ട്രെയിനിംഗിന്റെയും ദിവ്യബോധനത്തിന്റെയും കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മേരി എണ്ണച്ചേരിലാണ് ഭാര്യ. ജോര്‍ജ് തുമ്പയില്‍ അവാര്‍ഡ് ജേതാവായ മാധ്യമപ്രവര്‍ത്തകനും ജനപ്രിയ എഴുത്തുകാരനുമാണ് മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് തുമ്പയില്‍. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

 

 

2004 മുതല്‍ കോണ്‍ഫറന്‍സ് മീഡിയ കോ ഓര്‍ഡിനേറ്ററായിരുന്നു. നിലവില്‍ ഭദ്രാസന മീഡിയാ കണ്‍സള്‍ട്ടന്റുകൂടിയായ ഇദ്ദേഹം ഭദ്രാസന അസംബ്ലി ഇലക്ഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഇടവകയില്‍ നാലു തവണ സെക്രട്ടറിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ന്യൂവാര്‍ക്ക് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ റെസ്പിറ്റോറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡയറക്ടറാണ്. ബര്‍ഗന്‍ കമ്മ്യൂണിറ്റി കോളേജിലെ അഡ്ജഗന്റ് ഫാക്കല്‍റ്റി അംഗവുമാണ്. ഇടവക മുന്‍ സെക്രട്ടറി കൂടിയായ ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കള്‍ ബ്രയന്‍ തുമ്പയില്‍, ഡോ. ഷെറിന്‍ പാണച്ചേരില്‍. മരുമകന്‍ ജയ്‌സണ്‍ പാണച്ചേരില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.