You are Here : Home / USA News

"ഇതളുകൾക്കപ്പുറം" - ചിത്രീകരണം പുരോഗമിക്കുന്നു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, February 15, 2017 12:32 hrs UTC

കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തിൽ എല്ലാ കാര്യങ്ങൾക്കും വളരെ തിടുക്കവും വേഗവും ആണ്.മനുഷ്യർ മനുഷ്യരെ അറിയുന്നതും ,അകലുന്നതും,ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം ഒരു താത്കാലികതയിലേക്കും,മുതലെടുപ്പിലേക്കും മാത്രമായി മാറിയിരിക്കുന്നു.ന്യൂ ജനറേഷൻ തരംഗങ്ങളിൽ നാം കാണുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് "ഇതളുകൾക്കപ്പുറം*. അമൽ ജോയ് അറുകുലശ്ശേരിയിൽ സംവിധാനവും,എഡിറ്റിങ്ങും നിർവ്വഹിക്കുന്ന സിനിമയുടെ നിർമ്മാണം എറണാകുളത്തും,ആലപ്പുഴ പരിസരത്തും പുരോഗമിക്കുന്നു.പുതിയ ജനറേഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്ന പ്രമേയമാണ് കഥയുടെ ഉള്ളടക്കം."ആദി ക്രിയേഷൻസ് കാനഡയുടെ" ബാനറിൽ ജയശങ്കർ പിള്ള നിർമ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി മിഥുൻ മഹേഷ് കഥയും,ലിജോ ജോൺ കാമറയും,ദീപ ജയചന്ദ്രൻ ഗാനങ്ങളും രചിച്ചിരിക്കുന്നു.

 

ജോ ജോസഫ് ന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് ജയശ്രീ യും ആണ് .മലയാള൦ തമിഴ് ചിത്രങ്ങളിൽ അഭിനയം മാറ്റുരച്ച കാവ്യ മാധവ് നായികയും, പുതു മുഖമായ ലാലു നായകനായും,മറ്റു സഹ ആർട്ടിസ്റ്റുകളായി അഭിൻ സിദ്ധാർഥ്,നീതു നിധി,ജിതിൻ എസ് തോമസ്,മഹാലക്ഷ്മി വേഷ മിടുന്നു. തികച്ചും പുതുമയും,കാലിക പ്രധാന്യവും,പ്രണയവും ചേർത്തിണക്കിയ ചിത്രം ഒരു മാസത്തിനകം പ്രദർശനത്തിന് തയ്യാറാവും എന്ന പ്രതീക്ഷയിൽ ആണ് സംവിധായകൻ,അമലും ,നിർമ്മാർത്താവ് ജയ് പിള്ളയും അഭിപ്രായ പ്പെട്ടു. പ്രേമവും,പ്രണയവും,കാര്യവും,കളിയും ചിരിയും ഒക്കെ ആയി ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ ഒരു പ്രമേയം അവതരിപ്പിച്ചു ജനങ്ങൾക്ക് നല്ല ഒരു മെസ്സേജ് നൽകുന്നതിൽ "ഇതളുകൾക്കു അപ്പുറം" ത്തിനു കഴിയും എന്ന് കഥാകൃത്തു മിധുൻ എടുത്തു പറഞ്ഞു.ആദി ക്രിയേഷൻസ് നിർമ്മിക്കുന്ന മൂന്നാമത് ചിത്രം ആണ് "ഇതളുകൾക്കു അപ്പുറം".ഇതോടൊപ്പം തന്നെ കനേഡിയൻ ബ്ലഡ് സർവീസസ് നു വേണ്ടിയുള്ള ഡോകുമെന്ററിയുടെ നിർമ്മാണവും പുരോഗമിക്കുന്നതായി നിർമ്മാതാവ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.