You are Here : Home / USA News

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 5ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, February 27, 2017 12:21 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ദിനമായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഓര്‍ത്തു പ്രത്യേകം പ്രാര്‍ത്ഥനകളും, ദൈനംദിന സന്ധാരണത്തിനായുള്ള പ്രത്യേക സ്‌ത്രോത്ര കാഴ്ചകളും ശേഖരിക്കുന്നതാണ്. ഭദ്രാസന അതിര്‍ത്തിയിലുള്ള പട്ടക്കാര്‍ മാര്‍ച്ച് 5 ഞായര്‍ പരസ്പരം പുള്‍പിറ്റ് ചെയ്ഞ്ചു നടത്തുകയും, ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെകുറിച്ചും, പ്രോജക്റ്റുകളെ കുറിച്ചും ഇടവക ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യും. ഭദ്രാസനദിനത്തില്‍ അതത് ഇടവകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വിഹിതം അന്നേ ദിവസം പ്രത്യേക കവറുകളിലായി സമര്‍പ്പിക്കേണ്ടതാണ്. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക ജനങ്ങള്‍ നല്‍കി വരുന്ന നിര്‍ലോഭ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്ന് ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫിലൊക്‌സിനോസ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.