You are Here : Home / USA News

എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 08, 2017 12:25 hrs UTC

ചിക്കാഗോ: സമൂഹത്തിന്റെ നാനാതുറകളിലായി ബഹുശതം ബഹുമുഖ പ്രതിഭകളായ മഹദ് വ്യക്തികളെ നാടിനു സംഭാവന ചെയ്തിട്ടുള്ള ഭാരതത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ അഭിമാനസ്തംഭമായി കേരളത്തില്‍ നക്ഷത്രശോഭയോടെ നിലകൊള്ളുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഹൈസ്കൂള്‍ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് മാര്‍ച്ച് 19-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ (അഡ്രസ്: 834 E. Rand Road, MT. Prospect, IL 60056 ) വച്ചു നടക്കുന്ന സമ്മേളനത്തിലായിരിക്കും അവാര്‍ഡ് ദാനം നിര്‍വഹിക്കുന്നത്. സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി ചിക്കാഗോ ചാപ്റ്റര്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നല്‍കിവരുന്ന ഹൈസ്കൂള്‍ എക്‌സലന്‍സ് അവാര്‍ഡാണിത്. എ.സി.ടി, ജി.പി.എ സ്‌കോറുകള്‍, അപേക്ഷാര്‍ത്ഥിയുടേയോ, മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനത്തിലെ പങ്കാളിത്തം എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.

 

 

2016-ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവര്‍ക്കാണ് ഇത്തവണ ഈ അവാര്‍ഡ് നല്‍കുക. വിജയികള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക, സംഘടനാ രക്ഷാധികാരി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ രതജജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തിപത്രവും, പ്രശസ്തിഫലകവും ആയിരിക്കും സമ്മാനമായി നല്‍കുക. എല്ലാ അലുംമ്‌നി അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും കുടുംബ സമേതം പ്രസ്തുത സമ്മേളനത്തിലേക്ക് സംഘടനാ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യ സഹകരണങ്ങളാല്‍ സമ്മേളനത്തെ വിജയിപ്പിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്‍ 847 858 0473, റെറ്റി കൊല്ലാപുരം 847 708 3061, ഷീബാ ഫ്രാന്‍സീസ് 847 924 1632, സണ്ണി വള്ളിക്കളം 847 722 7598. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.