You are Here : Home / USA News

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍..' ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 10, 2017 05:24 hrs UTC

ന്യൂജേഴ്‌സി: വാതില്‍പ്പഴുതിലൂടെ നിന്‍ മുന്‍പില്‍ കുങ്കുമം വാരിവിതറി ആ സന്ധ്യമറഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒഎന്‍വി എന്ന മഹാ കവിക്ക് ആദരവ് ഒരുക്കി നായര്‍ മഹാമണ്ഡലം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി മാര്‍ച്ചു പത്തിന് അധികാരമേല്‍ക്കുന്ന ചടങ്ങിലാണ് ന്യൂജേഴ്‌സിയിലെയും,ന്യൂയോര്‍ക്കിലേയും പ്രശസ്ത ഗായകര്‍ അണി നിരക്കുന്ന ഒ.എന്‍.വി സ്മൃതി നടക്കുക എന്ന് നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . നോര്‍ത്ത് ബ്രൗണ്‍സിവിക്കിലുള്ള മിര്‍ച്ചി റെസ്റ്റോറന്റില്‍ മാര്‍ച്ചു പത്തിന് വൈകിട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക.പ്രേത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ശ്യാമമേഘത്തിനോടു തന്റെ പ്രിയദൂതിനുപോകാന്‍ പാടിയ കവിക്കു ആദരവൊരുക്കുക .ആരേയും ഭാവഗായകനാക്കു പുതിയ ഭാവുകത്വത്തിനു തുടക്കമിട്ട കവിയായിരുന്നു ഒഎന്‍വി. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക വേളയില്‍ അദ്ദേഹത്തെ ഓര്‍മിക്കുവാനും കോടിയാണ് അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ഒരു യാത്ര ഒരുക്കിയത് . നമ്മള്‍കൊയ്യും വയലെല്ലാം നമ്മുടേതാകും എന്ന് ആവേശം പകര്‍ന്ന കവിയാണ് ഒഎന്‍ വി. പൊന്‍ത്തിങ്കള്‍ക്കല പൊട്ടു തോറ്റ ഹിമല്‍ശൈലാദ്രി ശ്രൃംഗങ്ങളില്‍ എവിടെയെങ്കിലും പാട്ടിന്റെ തേന്‍കുടുവുമായി നടരാജ തുടിയ്ക്കൊപ്പമുണ്ടാകുമോ പ്രിയപ്പെട്ട ഓഎന്‍വി നാം ചിന്തിച്ചു പോകും . 1931 മെയ് 27 ന് കൊല്ലം ജില്ലയില്‍ ചവറയില്‍ ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് ജനിച്ചു. ചവറ സര്‍ക്കാര്‍ ഹയര്‍സെക്കറി സ്കൂളില്‍ വിദ്യാഭ്യാസം. ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം. അദ്ധ്യാപകനായി, കവിയായി, ഗാനരചയിതാവായി. കമ്മ്യൂണിസ്റ്റ് ചിന്താധാരയിലൂടെ നടന്ന കവി. കേരളത്തെ ചുവപ്പിക്കാന്‍ തൂലികയേന്തി വയലാറിനും ഭാസ്കരനുമൊപ്പം നടന്നു. നാടകരംഗത്തും സിനിമാരംംഗത്തും അര്‍ത്ഥസമ്പുഷ്ടമായ ഗാനങ്ങള്‍കൊണ്ട് ബാലമുരളിയായി. പിന്നീട് ഓഎന്‍വിയായി മാറി. ഭാവുകത്വത്തിലെ നവനവമായ ഉന്മേഷം ഓഎന്‍വിയുടെ പ്രതിഭയ്ക്കു പുതിയ തിളക്കവും ഓജസ്സും പകര്‍ന്നു നല്കി. പഴയ ബാലമുരളിയില്‍നിന്നും ഓഎന്‍വി എന്ന മഹാകവിയെത്തുമ്പോള്‍ കവി ഭാരതത്തിന്റെ ജ്ഞാനപീഠമേറിയെ മഹാപ്രതിഭയാണ്. ലോക കവികളില്‍ അഗ്രഗണ്യനാണ്. മലയാളത്തിന്റെ ചാരുതയും മലയാളക്കരയുടെ ഗന്ധവും ജീവിതവും ആ കാവ്യധാരയ്ക്ക് മാറ്റും ശക്തിയുമായി. മാതൃഭാഷയുടെ ലാവണ്യം കവിതയില്‍ ആവിഷ്കരിച്ച് മലയാളിയുടെ ചുണ്ടുകളില്‍ കവിതയുടെ ഇത്തിരി ഉപ്പും മധുരവും പുളിയും കയ്പ്പും പകര്‍ന്നു നല്‍കി അദ്ദേഹം പടിയിറങ്ങി മറഞ്ഞു. എങ്കിലും കേരളീയരായ ആബാലവൃദ്ധം ജനങ്ങളുടെ മനസ്സുകളില്‍ പഴയ വിദ്യാലയ മുറ്റത്ത് അരിയ നെല്ലിക്കയുടെ സ്വാദ് പകര്‍ും നുണഞ്ഞും അദ്ദേഹം ഇപ്പേഴും പാടുന്നു. പാടൂ തേന്‍മഴയായ് കാറ്റേ കടലേ... മണി ശങ്കുകളായ് കാറ്റേ... മലയാളിയുടെ ചുണ്ടുകളില്‍നിന്നും ഒരിക്കലും മായാത്ത കവിതയുടെ ഉപ്പുമായി ,ഒഎന്‍ വി പാട്ടുകളുടെ മാധുര്യവുമായി സുമ നായര്‍, മനോജ് കൈപ്പള്ളി,സജി ആനന്ദ് തുടങ്ങിയവരാണ് നായര്‍ മഹാമണ്ഡലത്തിന്റെ വേദിയെ സമ്പുഷ്ടമാക്കുവാനെത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.