You are Here : Home / USA News

ഫൊക്കാനഅന്തർദേശിയ കൺവൻഷൻ ജനറൽ കൺവീനർമാരെ തെരഞ്ഞടുത്തു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, March 13, 2017 12:48 hrs UTC

ഫൊക്കാന അന്തർദേശിയകൺവൻഷൻ ജനറൽ കൺവീനർമാരായി അലക്‌സ്­ തോമസ്­,രാജന്‍ പടവത്തിൽ,സിറിയക് കൂവക്കാടൻ, വർഗിസ് ഉലഹന്നാൻ,കൊച്ചുമ്മൻ ജേക്കബ്, സതീഷ് നായർ എന്നിവരെ തിരഞ്ഞുടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവർത്തിക്കുന്ന അലക്‌സ്­ തോമസ്­ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്­ ആയും , എക്‌സികുട്ടിവ് കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ പലതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

പമ്പ മയാളീ അസോസിയേഷന്‍ ഫൌണ്ടിംഗ് മെമ്പര്‍ ആയ അദ്ദേഹം പ്രസിഡന്റ്­ മുതല്‍ എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, ഫിലഡല്‍ഫിയ പോലീസ് കമ്മിഷണേഴ്‌സ് അഡൈ്വസറി കൗണ്‍സില്‍ മെംബര്‍, വൈസ് ചെയര്‍മാന്‍ ഓഫ് ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യുഎസ്എ ,ഫില­ഡല്‍ഫിയ ഡിസ്ട്രികിറ്റ് അറ്റോണിസ് അഡ്വസറി കൌന്‍സില്‍ മെംബര്‍,വൈസ് പ്രസിഡന്റ്­ ഓഫ് ക്രിസ്‌റ്റൊസ് മാര്‍ത്തോമ ചര്‍ച്ച് ഫിലോടെല്ഫിയ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അലക്‌സ്­ തോമസ്­ നല്ല ഒരു കലാകാരന്‍ കുടിയാണ്. ഫൊക്കാനാ ഫ്‌ളോറിഡാ കണ്‍വന്‍ഷന്റെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച രാജന്‍ പടവത്തില്‍ ഫൊക്കാനയുടെ വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍, ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.കലാലയ ജീവിതത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ച രാജന്‍ കോളജ്‌ യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ്‌, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌, ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1989-ല്‍ അമേരിക്കയില്‍ പ്രവാസിയായി എത്തി അമേരിക്കന്‍ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന രാജന്‍ അന്നുമുതല്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനാണ്‌.

 

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള രാജന്‍ കാത്തലിക്‌ അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സിറിയക് കൂവക്കാടൻ.ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ, റീജണൽ വൈസ് പ്രസിഡന്റ്, നാഷണൽ കോർഡിനേറ്റർ, കൺവൻഷൻ വൈസ് ചെയർമാൻ തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികള്‍ അദ്ദേഹത്തെ തേടിയെത്തി. അവയെല്ലാം ഏറ്റെടുക്കുന്നതിലുപരി ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ഭംഗിയാക്കുക എന്ന കര്‍ത്തവ്യo അദ്ദേഹം നിറവേറ്റിയിട്ടുണ്ട്. അധികാരം, വ്യക്തി താല്പര്യം എന്നീ ഘടകങ്ങളില്‍ ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥത കൈമുതലായ ഒരു പ്രവർത്തകൻ ആണ് അദ്ദേഹം . 1983 ല്‍ ഫൊക്കാന തുടക്കംകുറിച്ചതു മുതല്‍ സജീവ പ്രവര്‍ത്തകനാണ്‌ കൊച്ചുമ്മൻ ജേക്കബ് .

 

 

അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി ഫൊക്കാനയുടെ ഒപ്പം നിന്ന നേതാവാണ് അദ്ദേഹം.ജനങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കുന്ന വ്യക്തിയല്ല മറിച്ചു ജനങ്ങളോടൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ കൊച്ചുമ്മൻ ജേക്കബ്.പുത്തൻ ആശയങ്ങളും പുതിയ ആളുകളുംഫൊക്കാനയിലേക്ക് വരുമ്പോൾ അതിനെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയുന്ന വ്യക്തിയാണ് അദ്ദേഹം. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് മുതൽ പല സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിടുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള വർഗിസ് ഉലഹന്നാൻ. അധികാരം, വ്യക്തി താല്പര്യം എന്നീ രണ്ട് ഘടകങ്ങളില്‍ ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുന്ന ആത്മാര്‍ത്ഥത കൈമുതലായ ഒരു വെക്തി യാണ് അദ്ദേഹം. എക്സി.വൈസ് പ്രസിഡന്റ്, കൺവൻഷൻ ജനറൽ കൺവീനർ, തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

 

 

ഏറ്റുടുക്കുന്ന ജോലികൾ എന്നും അദ്ദേഹംഏറ്റവും നല്ലതായി നിറവേറ്റിയിട്ടുണ്ട്. അമേരിക്കയുടെ സാമൂഹിക സംസ്കരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സതീഷ് നായർ, എൻ എഫ്. ഐ യുടെ സെക്രട്ടറി,ട്രഷറർ , കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രെസിഡെന്റ് ,കമ്മിറ്റി മെമ്പർ,ട്രസ്ടീ ബോർഡ് മെമ്പർ തുടണ്ടി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പി .ആർ .ഒ ആയും സേവനം അനുഷ്‌ടിക്കുന്നു.ഏറ്റെടുക്കുന്ന ഏത് ഏതു ജോലിയും ആത്മാര്‍ത്ഥതയോടെ കര്‍മ്മപഥത്തിലെത്തിക്കുകയും ഭംഗിയാക്കുക എന്ന കര്‍ത്തവ്യo അദ്ദേഹം എന്നും നിറവേറ്റിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.